ജോമോന്‍ ചിത്രത്തില്‍ മമ്മൂട്ടി, ശ്രീനി
ജോമോന്‍ ചിത്രത്തില്‍ മമ്മൂട്ടി, ശ്രീനി
ജൂലൈ 02, 2005
ഉന്നതങ്ങളില്‍ എന്ന ചിത്രത്തിന്റെ വന്‍പരാജയത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ജോമോന്‍. മോഹന്‍ലാല്‍ അതിഥിതാരമായി പ്രത്യക്ഷപ്പെട്ടിട്ടും ബോക്സോഫീസില്‍ തകര്‍ന്നുപോയ ഉന്നതങ്ങളില്‍ നല്‍കിയ തിരിച്ചടിയെ പുതിയ ചിത്രത്തിലൂടെ അതിജീവിക്കാമെന്ന പ്രതീക്ഷയിലാണ് ജോമോന്‍.
സാമ്രാജ്യം, ജാക്പോട്ട്, സിദ്ധാര്‍ഥ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ജോമോന്‍ ഒരു ഇടവേളക്കു ശേഷം വീണ്ടും തന്റെ പ്രിയതാരവുമായി ഒന്നിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ആക്ഷന് പ്രാധാന്യമുള്ള ചിത്രങ്ങളാണ് മുമ്പ് ഒരുക്കിയതെങ്കില്‍ ഇത്തവണ ട്രാക് മാറ്റി ഒരു പരീക്ഷണം നടത്തുകയാണ് ജോമോന്‍.
ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ശ്രീനിവാസന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിച്ചപ്പോഴൊക്കെ ചില നല്ല ചിത്രങ്ങളുണ്ടായിട്ടുണ്ട്. അര്‍ത്ഥം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മഴയെത്തും മുമ്പെ, അഴകിയ രാവണന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുള്ള മമ്മൂട്ടിയും ശ്രീനിവാസനും ഒരു ഇടവേളക്കു ശേഷമാണ് ഒന്നിക്കുന്നത്.
നവാഗതനായ അനൂപാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. വിശദമായ താരനിര്‍ണയവും നടന്നുവരുന്നതേയുള്ളൂ.


Click it and Unblock the Notifications











