ജന്മത്തില്‍ അഭിനയിക്കാനില്ലെന്ന് നയന്‍

By Staff

ജന്മത്തില്‍ അഭിനയിക്കാനില്ലെന്ന് നയന്‍
ജൂലൈ 2, 2006

സുരേഷ് ഗോപി ചിത്രമായ ജന്മത്തില്‍ നിന്ന് നയന്‍താര പിന്‍മാറി. ഇതിന്റെ പേരില്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട നയനെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിലാണെന്ന് അറിയുന്നു.

ജന്മത്തില്‍ ഒരു ഗാനരംഗത്തില്‍ നയന്‍താര അഭിനയിക്കാമെന്നേറ്റിരുന്നതാണ്. നയന്‍താര നടിയായി തന്നെ പ്രത്യക്ഷപ്പെടുന്ന ഈ രംഗം മാത്രമാണ് അവര്‍ക്ക് ഈ ചിത്രത്തിലുള്ളതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഗാനരംഗത്തിന്റെ ഷൂട്ടിംഗിനായി പൊള്ളാച്ചിയിലെത്തിയപ്പോഴാണ് കഥയില്‍ ചില മാറ്റങ്ങളുണ്ടെന്ന് നയന്‍ അറിയുന്നത്. ഗാനരംഗത്തിനു പുറമെ ചെറുതെങ്കിലും പ്രധാനമായൊരു കഥാപാത്രത്തെ നയന്‍ അവതരിപ്പിക്കേണ്ടതുണ്ടെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നടിയോട് പറഞ്ഞു.

നേരത്തെ പല തവണ ക്ഷണിച്ചതിനു ശേഷമാണ് ജന്മത്തില്‍ അതിഥി വേഷം അവതരിപ്പിക്കാന്‍ നയന്‍ തയ്യാറായത്. എന്നാല്‍ തന്നോട് പറഞ്ഞതില്‍ നിന്ന് വിരുദ്ധമായി ഒരു ചെറിയ വേഷം ചെയ്യാനുണ്ടെന്ന് അറിഞ്ഞതോടെ നയന്‍ രോഷാകുലയായി. താനീ ചിത്രത്തില്‍ അഭിനയിക്കാനില്ലെന്ന് നയന്‍ പറഞ്ഞതോടെ ചിത്രത്തില്‍ അഭിനയിച്ചില്ലെങ്കില്‍ നയനെ മലയാള സിനിമയില്‍ നിന്ന് ബഹിഷ്കരിക്കുമെന്നായി അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ തമിഴിലെയും തെലുങ്കിലെയും തിരക്കു കാരണം മലയാളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നയന്‍ ആ ഭീഷണിയിലൊന്നും കുലുങ്ങിയില്ല. സിനിമ ഉപേക്ഷിച്ച് അവര്‍ മടങ്ങുകയും ചെയ്തു.

താന്‍ മടങ്ങിപ്പോവുകയാണൈന്ന് മനസിലാക്കിയതോടെ ഗാനരംഗത്തില്‍ മാത്രമായി അഭിനയിച്ചാല്‍ മതിയെന്ന് പറഞ്ഞ് ജന്മത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ആ ചിത്രത്തിനായി വേഷമിടാന്‍ തനിക്ക് താത്പര്യമില്ലാതായി കഴിഞ്ഞിരുന്നുവെന്ന് നയന്‍ പറയുന്നു.

മാക്ടയുടെ നേതൃത്വത്തില്‍ വളരെ സജീവമാണ് ജന്മത്തിന്റെ സംവിധായകനായ ജോഷി. ഇപ്പോള്‍ മാക്ട നയനെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണത്രെ. പക്ഷേ മലയാള സിനിമയില്‍ അഭിനയിക്കാന്‍ വലിയ താത്പര്യമൊന്നുമില്ലാത്ത തന്നെ അതിഥി വേഷത്തിനായി ക്ഷണിച്ചു വരുത്തിയതിനു ശേഷം ഗാനരംഗത്തിനു പുറമെ ചെറിയ വേഷം ചെയ്യണമെന്നും ഇല്ലെങ്കില്‍ മലയാള സിനിമയില്‍ നിന്ന് തന്നെ ബഹിഷ്കരിച്ചുകളയുമെന്നും ഭീഷണിപ്പെടുത്തുന്നതിന്റെ ന്യായമെന്താണെന്നാണ് നയന്‍ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X