കല്യാണ കുറിമാനത്തില്‍ നിഖില്‍, നിത്യ

By Staff

കല്യാണ കുറിമാനത്തില്‍ നിഖില്‍, നിത്യ
ജൂലൈ 03, 2003

പുതുമുഖ സംവിധാകനായ ഡി. ഉദയകുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ പുതുമുഖം നായകനാവുന്നു. കൈരളി ടിവിയിലെ സിംഗ് ആന്റ് വിന്‍ എന്ന പരിപാടിയുടെ അവതാരകനായ നിഖില്‍ ആണ് ആദ്യചിത്രത്തില്‍ നായകനായി അരങ്ങേറുന്നത്.

കല്യാണ കുറിമാനം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിത്യാദാസാണ് നായികയാവുന്നത്. ഈ പറക്കുംതളിക എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച നിത്യാദാസിന് കണ്‍മഷിയില്‍ നായികയാനുള്ള അവസരം മാത്രമാണ് പിന്നീട് ലഭിച്ചത്. കണ്‍മഷിക്ക് ശേഷം കുഞ്ഞിക്കൂനനില്‍ ഒരു ഗാനരംഗത്താണ് പിന്നീട് നിത്യ പ്രത്യക്ഷപ്പെടുന്നത്. കല്യാണകുറിമാനത്തിലൂടെ നിത്യക്ക് വീണ്ടും നായികയാവാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്.

സുജാ കാര്‍ത്തികയാണ് ചിത്രത്തിലെ മറ്റൊരു നായിക. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വി. ആര്‍. ഗോപാലകൃഷ്ണന്‍ രചിക്കുന്നു. ലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ എസ്. കുമാര്‍ ചിത്രം നിര്‍മിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X