ലാലിന്റെ കന്നഡ ചിത്രം ആഗസ്തില്‍

By Staff

ലാലിന്റെ കന്നഡ ചിത്രം ആഗസ്തില്‍
ജൂലൈ 03, 2004

മോഹന്‍ലാല്‍ അഭിനയിച്ച ആദ്യത്തെ കന്നഡ ചിത്രമായ ലവ് ആഗസ്തില്‍ പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാലിന്റെ ചിത്രമുള്‍പ്പെട്ട വലിയ പോസ്ററുകള്‍ ബാംഗ്ലൂര്‍ നഗരത്തില്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങി.

കേരളത്തിലും ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തിക്കും. അന്യസംസ്ഥാനങ്ങളില്‍ വിപണനസാധ്യതയില്ലാത്ത കന്നഡ ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാറില്ലെങ്കിലും മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയിലാണ് ലവ് കേരളത്തിലും റിലീസ് ചെയ്യുന്നത്. തെലുങ്കിലും ചിത്രം ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കുന്നുണ്ട്.

രാജേന്ദ്രസിംഗ് ബാബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാജേന്ദ്രസിംഗ് ബാബുവിന്റെ മകന്‍ ആദിത്യയാണ് ലൗവിലെ നായകന്‍. നായിക രക്ഷിതയാണ്. നായികാനായകന്‍മാരുടെ പ്രണയസാഫല്യത്തിന് തുണയേകുന്ന, ചിത്രത്തിന്റെ കഥാഗതിയില്‍ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റേത്. കന്നഡയും മലയാളവും ഹിന്ദിയുമൊക്കെ സംസാരിക്കുന്ന ദുബായിലെ ഒരു ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഹിന്ദി നടന്‍ അമരീഷ്പുരിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാംഗ്ലൂരിലിറങ്ങിയ പോസ്ററുകളില്‍ ലാലിനൊപ്പം അമരീഷ്പുരിയുടെ ചിത്രവുമുണ്ട്. ഇതിന് മുമ്പ് കാലാപാനി എന്ന ചിത്രത്തിലാണ് മോഹന്‍ലാലും അമരീഷ്പുരിയും ഒന്നിച്ചഭിനയിച്ചത്.

ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്‍മാര്‍ക്ക് പുറമെ സംഗീതസംവിധായകനും അന്യഭാഷയില്‍ നിന്നാണെന്നത്തുന്നത്. ഹിന്ദി ചലച്ചിത്രരംഗത്തെ സംഗീത സംവിധായകനായ അനുമാലിക് ആണ് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X