പൊറ്റക്കാടിന്റെ കൊച്ചുമകള്‍ സിനിമയില്‍

By Staff

പൊറ്റക്കാടിന്റെ കൊച്ചുമകള്‍ സിനിമയില്‍
ജൂലൈ 03, 2004

ജ്ഞാനപീഠം അവാര്‍ഡ് ജേതാവായ പ്രശസ്ത സാഹിത്യകാരന്‍ എസ്. കെ. പൊറ്റക്കാടിന്റെ കൊച്ചുമകള്‍ സിനിമയില്‍ വേഷമിടുന്നു. കമല്‍ സംവിധാനം ചെയ്യുന്ന മഞ്ഞുപോലൊരു പെണ്‍കുട്ടി, ജയരാജിന്റെ റെയ്ന്‍ റെയ്ന്‍ കം എഗയ്ന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് പൊറ്റക്കാടിന്റെ കൊച്ചുമകള്‍ നീതു സിനിമയില്‍ തുടക്കമിടുന്നത്.

മഞ്ഞുപോലൊരു പെണ്‍കുട്ടിയിലാണ് നീതു ആദ്യം അഭിനയിച്ചത്. ഈ ചിത്രത്തില്‍ നായികയുടെ കൂട്ടുകാരിയുടെ വേഷത്തിലാണ് നീതു പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് അഭിനയിക്കാന്‍ അവസരം ലഭിച്ച ജയരാജ് ചിത്രമായ റെയ്ന്‍ റെയ്ന്‍ കം എഗയ്നില്‍ നായികയായാണ് നീതു അഭിനയിക്കുന്നത്.

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളായി അണിനിരത്തി ജയരാജ് ഒരുക്കുന്ന ചിത്രമാണ് റെയ്ന്‍ റെയ്ന്‍ കം എഗയ്ന്‍. നാല് നായകന്‍മാരുള്ള ഈ ചിത്രത്തില്‍ നീതു ഉള്‍പ്പെടെ മൂന്ന് നായികമാരുണ്ട്.

രണ്ടാമത്തെ ചിത്രത്തില്‍ തന്നെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് നീതു. മലയാളത്തിലെ രണ്ട് പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ പുറത്തുവരുന്നതോടെ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തുമെന്ന് ഈ കൗമാര പ്രായക്കാരി പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X