ലാലും സത്യനും വീണ്ടും ഒന്നിക്കുന്നു
ലാലും സത്യനും വീണ്ടും ഒന്നിക്കുന്നു
ജൂലൈ 03, 2005
മലയാളത്തിന്റെ മണമുള്ള ഒരു പിടി നല്ല സിനിമകളാണ് സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നിന്നുണ്ടായിട്ടുള്ളത്. മലയാളിയുടെ സാധാരണ ജീവിത പരിസരങ്ങളില്‍ നിന്നു കണ്ടെടുത്ത കഥാപാത്രങ്ങളെ സത്യന്‍ സിനിമയിലേക്ക് കൊണ്ടുവന്നപ്പോള്‍ അതിന് ജീവന്‍ നല്‍കാന്‍ മോഹന്‍ലാല്‍ തന്നെ വേണമായിരുന്നു.
മലയാളത്തിലെ നല്ല സിനിമകളെ സ്നേഹിക്കുന്ന സിനിമാപ്രേക്ഷകര്‍ക്കിതാ ഒരു നല്ല വാര്‍ത്ത. ടി. പി. ബാലഗോപാലന്‍ എംഎ, സന്മനസുള്ളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം തുടങ്ങിയ മലയാളികള്‍ മനസിലേറ്റിയിട്ടുള്ള ഏതാനും നല്ല സിനിമകള്‍ക്ക് വഴിയൊരുക്കിയ ഈ കൂട്ടുകെട്ട് നീണ്ട ഇടവേളക്കു ശേഷം വീണ്ടും ഒന്നിക്കുന്നു.
ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒരു സിനിമക്കായി വീണ്ടും ഒന്നിച്ചുപ്രവര്‍ത്തിക്കുന്നത്. പിന്‍ഗാമി ആയിരുന്നു ഇരുവരുടെയും ഒടുവിലത്തെ ചിത്രം. പിന്നീട് ചില സൗന്ദര്യപിണക്കങ്ങള്‍ കാരണം ഇരുവരും പിരിയുകയായിരുന്നു.
ഇപ്പോള്‍ പിണക്കം മറന്ന് ഇരുവരും ഒന്നിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിര്‍മിക്കുന്നത്. കഥയും മറ്റു വിശദാംശങ്ങളും പിന്നീട് തീരുമാനിക്കും.


Click it and Unblock the Notifications