കീര്‍ത്തിചക്ര ഒരുങ്ങി
കീര്‍ത്തിചക്ര ഒരുങ്ങി
ജൂലൈ 3, 2006
മോഹന്‍ലാല്‍ സൈനിക ഓഫീസറായി വേഷമിടുന്ന കീര്‍ത്തിചക്ര പ്രദര്‍ശനത്തിന് ഒരുങ്ങി. നവാഗത സംവിധായകനായ മേജര്‍ രവി 33 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്.
കശ്മീരില്‍ സൈനിക സുരക്ഷയോടെയാണ് കീര്‍ത്തിചക്ര ചിത്രീകരിച്ചത്. ഏഴ് തീവ്രവാദികളെ കൊലപ്പെടുത്തി തീവ്രവാദികളുടെ ഹിറ്റ് ലിസ്റില്‍ പെട്ട ഒരു ബ്ലാക്ക് കാറ്റ് ഓഫീസറുടെ കഥയാണ് ചിത്രം പറയുന്നത്. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് മേജര്‍ രവി പറഞ്ഞു.
മലയാളത്തിനൊപ്പം തമിഴിലും ചിത്രം ഒരുക്കുന്നുണ്ട്. തമിഴില്‍ അരന്‍ എന്നാണ് ചിത്രത്തിന്റെ പേര്. നേരത്തെ മോഹന്‍ലാലിന്റെ കാലാപാനി മലയാളത്തിനൊപ്പം തമിഴിലും റിലീസ് ചെയ്തിരുന്നു.
ലക്ഷ്മി ഗോപാലസ്വാമിയാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക.


Click it and Unblock the Notifications