പൂജ ദിലീപിന് നായിക
പൂജ ദിലീപിന് നായിക
ജൂലൈ 3, 2006
മലയാളത്തിലെ നായികാനടിമാര്‍ക്ക് തമിഴില്‍ തിരക്കേറുമ്പോള്‍ തമിഴില്‍ നിന്ന് ഒരു നടി കൂടി മലയാളത്തിലെത്തുന്നു. ദീലിപിന്റെ ഡോണ്‍ എന്ന ചിത്രത്തില്‍ തമിഴ് നടി പൂജയാണ് നായികയായി വേഷമമിടുന്നത്.
മാധവന്‍ നായകനായ ജേ ജേ എന്ന ചിത്രത്തിലൂടെയാണ് പൂജ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ബാംഗ്ലൂര്‍ സ്വദേശിയായ പൂജ പിന്നീട് അര ഡസനോളം ചിത്രങ്ങള്‍ തമിഴില്‍ ചെയ്തു. അട്ടഹാസം, ഉള്ളം കേള്‍ക്കുമേ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച പൂജയുടെ ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍ തമ്പി, പട്ടിയാള്‍ എന്നിവയാണ്. ഭരതിന്റെ നായികയായി പൂജ അഭിനയിച്ച പട്ടിയാള്‍ സൂപ്പര്‍ഹിറ്റായിരുന്നു. ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന പൂജ എംബിഎ ബിരുദധാരിയാണ്.
ദിലീപിനെ നായകനാക്കി ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു അധോലോക നായകനായി ദിലീപ് വേഷമിടുന്ന ഡോണ്‍ ആക്ഷനൊപ്പം സരസ രംഗങ്ങള്‍ക്കും പ്രാധാന്യം കൊടുത്തൊരുക്കുന്ന ചിത്രമാണ്.
തമിഴ് നടന്‍ ശിവകുമാര്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സായികുമാര്‍, ബിജു മേനോന്‍. ജഗതി ശ്രീകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.


Click it and Unblock the Notifications