കിലുക്കത്തിന് രണ്ടാം ഭാഗം വരുന്നു
കിലുക്കത്തിന് രണ്ടാം ഭാഗം വരുന്നു
ജൂലായ് 04, 2001
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-ജഗതി ടീം ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം കിലുക്കത്തിന് രണ്ടാം ഭാഗം വരുന്നു. രണ്ടാം ഭാഗത്തിന് ഇട്ടിരിക്കുന്ന പേര് അങ്കമാലിയില്‍ പ്രധാനമന്ത്രി എന്നാണ്.
പക്ഷെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനോ നായകനാകുന്നത് മോഹന്‍ലാലോ അല്ല. മോഹന്‍ലാല്‍ ക്ലൈമാക്സില്‍ മാത്രമേ എത്തുകയുള്ളൂ. സംവിധാനം നിര്‍വഹിക്കുന്നത് സന്ധ്യാമോഹനും.
എന്നാല്‍ ഇന്നസെന്റും ജഗതിയും താന്താങ്ങള്‍ കൈകാര്യം ചെയ്ത വേഷങ്ങള്‍ തന്നെ വീണ്ടും അണിയും. നായികയെയും മറ്റ് അഭിനേതാക്കളെയും തീരുമാനിച്ചിട്ടില്ല.
, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ സിബി കെ. തോമസ്-ഉദയകൃഷ്ണ ടീമാണ് അങ്കമാലിയില്‍ പ്രധാനമന്ത്രിയുടെ തിരക്കഥ എഴുതുന്നത്.


Click it and Unblock the Notifications