ലാല്‍ ആടുന്നു, കൂടെ മാദകസുന്ദരികളും

By Staff

ലാല്‍ ആടുന്നു, കൂടെ മാദകസുന്ദരികളും
ജൂലായ് 04, 2002

മോനേ ലാലൂ....നിനക്കിനി കുട്ടികളെ പോലെ ഈ ആട്ടമൊക്കെ നിര്‍ത്തിക്കൂടേ...വലിയ നിലവാരത്തിലൊക്കെയായില്ലേ? മലയാളത്തിന്റെ മെഗാതാരത്തിന് ഈ ഉപദേശം കൊടുക്കുന്നത് മലയാളത്തിന്റെ സ്വന്തം കമലാ സുരയ്യ.

സ്നേഹം വഴിയുന്ന ചിരിയോടെ കമലാ സുരയ്യ പറഞ്ഞ വാക്കുകള്‍ക്ക് ലാലിന് മറുപടിയൊന്നുമില്ല. പതിവ് ശൈലിയിലുള്ള കണ്ണിറുക്കിയുള്ള ചിരി മാത്രം.

അതെ, ഇത്തരം ഉപദേശങ്ങളൊന്നും ആര് പറഞ്ഞാലും ലാലിന് അതൊന്നും കേട്ട മട്ടില്ല. പ്രായം നാല്പത് കഴിഞ്ഞു, ശരീരം കുറച്ചു കൂടി തടിച്ചു (ഇനി അതിപ്പോള്‍ ഏതെങ്കിലും ചിത്രത്തിന് വേണ്ടി കുറക്കണമെന്ന് സംവിധായകന്‍ പറഞ്ഞാല്‍ അതിനും ലാല്‍ റെഡി). എന്നാലും ആട്ടവും പാട്ടുമൊന്നും ലാല്‍ നിര്‍ത്തുന്ന മട്ടില്ല. വാനപ്രസ്ഥത്തില്‍ അതിശയകരമാം വിധം കഥകളി ഭാവങ്ങള്‍ മുഖത്തണിഞ്ഞ നടന് ഡപ്പാംകുത്ത് ഡാന്‍സുകളില്‍ തിമര്‍ക്കുന്നത് ഇപ്പോഴും ഹരം തന്നെ.

മോഹന്‍ലാലിന്റെ മീശപിരിയന്‍ ചിത്രങ്ങളിലെ ചേരുവകളിലൊന്നാണ് ഡപ്പാംകുത്ത് പാട്ടും നൃത്തവും. ഷാജി കൈലാസിന്റെ താണ്ഡവത്തിലുമുണ്ട് അത്തരമൊരു നൃത്തതാണ്ഡവം. ഒന്ന് പോരാഞ്ഞ് രണ്ട് നൃത്തങ്ങള്‍ തന്നെ തിരുകികയറ്റിയിരിക്കുന്നു ഷാജി കൈലാസ് ഈ ചിത്രത്തില്‍.

തമിഴിലെ മാദകറാണി മുംതാസിനോടൊപ്പമാണ് ലാല്‍ ഒരു ഗാനരംഗത്തില്‍ ആടുന്നത്. പാല്‍ക്കാരി കഥാപാത്രത്തെ അവതരിപ്പിക്കുന്ന മുംതാസിനോടൊപ്പം നിലത്തൊഴുകുന്ന പാലില്‍ കിടന്ന് ലാല്‍ ഉരുണ്ടുമറിയുന്നത് പ്രേക്ഷകര്‍ക്ക് നയനാനന്ദകരമായ കാഴ്ചയായിരിക്കും.

വെള്ളമില്ലാത്തെ ഒരു ഗ്രാമത്തില്‍ വെള്ളമെത്തിക്കാന്‍ സഹായിച്ച കാശിനാഥനോടൊപ്പം (മോഹന്‍ലാല്‍) സന്തോഷസൂചകമായി ഗ്രാമീണ പെണ്‍കൊടികള്‍ തിമര്‍ത്താടുന്നതാണ് മറ്റൊരു ഗാനരംഗം. എണ്‍പതുകളില്‍ മലയാളത്തില്‍ കത്തിനിന്ന മാദകറാണി അനുരാധയുടെ മകള്‍ അനുശ്രീയും ഷാര്‍ജ ടു ഷാര്‍ജ ഫെയിം ശ്രീലേഖയും ലാലിനോടൊപ്പം മാദകമായ ചുവടുകള്‍ വെക്കുന്നുണ്ട്. വശ്യഭാവങ്ങളോടെ ലാലിനോട് മുട്ടിയുരുമ്മി ഇരുവരുമാടുന്ന മദാലസ നൃത്തവും തിയേറ്ററിലേക്ക് ആളെ കൂട്ടാന്‍ സഹായിക്കുമെന്നാണ് ഷാജിയുടെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X