സുരേഷ്ഗോപി ചിത്രത്തിന്റെ വിതരണം ലാലിന്

By Staff

സുരേഷ്ഗോപി ചിത്രത്തിന്റെ വിതരണം ലാലിന്
ജൂലൈ 04, 2005

ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് സുരേഷ് ഗോപി. കരിയറിലെ ഏറ്റവും മോശപ്പെട്ട സമയത്ത് രഞ്ജി പണിക്കര്‍ ചിത്രത്തിലൂടെ കിട്ടിയ തിരിച്ചുവരവിനുള്ള അവസരം ഒരു ബ്രെയ്ക്കാവുമെന്ന പ്രതീക്ഷയാണ് ഈ നടന്. എന്നാല്‍ ചിത്രത്തിന്റെ റിലീസിംഗ് സംബന്ധിച്ച പ്രശ്നങ്ങള്‍ തന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കുമോ എന്ന ആശങ്ക ഒരു ഘട്ടത്തില്‍ സുരേഷ് ഗോപിക്ക് നേരിടേണ്ടിവന്നു.

റിലീസിംഗ് വൈകുന്നതു മൂലം പല വന്‍ പ്രൊജക്ടുകള്‍ക്കും ബോക്സോഫീസില്‍ നേരിടേണ്ടിവന്ന ദുരന്തം തന്റെ ചിത്രത്തിനുമുണ്ടാവുമോ എന്ന ആശങ്കയായിരുന്നു സുരേഷ് ഗോപിക്ക്. രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഭരത്ചന്ദ്രന്‍ ഐപിഎസ് കാവ്യചന്ദ്രിക എന്ന കമ്പനിയാണ് വിതരണത്തിനെടുക്കാമെന്ന് ഏറ്റിരുന്നത്. എന്നാല്‍ കമ്പനി ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള സാമ്പത്തികനിലയിലല്ലാത്തതു മൂലം ചിത്രത്തിന്റെ വിതരണത്തെ സംബന്ധിച്ച് ആശങ്കകളുണര്‍ന്നു.

ഒടുവില്‍ സുരേഷ് ഗോപിയുടെ രക്ഷയ്ക്കായി മലയാളത്തിലെ പ്രമുഖ നിര്‍മാതാവും വിതരണക്കാരനുമായ നടന്‍ ലാല്‍ തന്നെ മുന്നോട്ടുവന്നു. ചിത്രത്തിന്റെ റഷസ് കണ്ട ലാല്‍ ചിത്രം വിതരണത്തിനെടുക്കാമെന്നേറ്റു.

ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാണവും വിതരണവും നിര്‍വഹിച്ചിട്ടുള്ള ലാല്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തത് ചിത്രത്തിന്റെ റിലീസിംഗ് സംബന്ധിച്ച ആശങ്കകളില്‍ നിന്നുള്ള ആശ്വാസം മാത്രമല്ല, വലിയ പ്രതീക്ഷകള്‍ കൂടിയാണ് സുരേഷ് ഗോപിക്ക് നല്‍കുന്നത്. മലയാളത്തിലെ ഏറ്റവും പ്രമുഖരായ വിതരണക്കാരില്‍ ഒരാളായ ലാലിന് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഏറ്റവും മികച്ച തിയേറ്ററുകള്‍ തന്നെ കിട്ടും. അത് തന്റെ ചിത്രത്തിന് ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സുരേഷ്ഗോപി. ആഗസ്ത് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X