ശ്രീദേവികയ്ക്ക് മണിയുടെ റെഡ് സല്യൂട്ട്

By Staff

ശ്രീദേവികയ്ക്ക് മണിയുടെ റെഡ് സല്യൂട്ട്
ജൂലൈ 4, 2006

മലയാളിയാണെങ്കിലും ശ്രീദേവിക ഇതുവരെ അഭിനയിച്ചത് ഒരു മലയാള ചിത്രത്തില്‍ മാത്രമാണ്- പൃഥ്വിരാജ് നായകനായ അവന്‍ ചാണ്ടിയുടെ മകന്‍. ആ ചിത്രം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഏതായാലും ആദ്യ മലയാള ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിനു മുമ്പ് ശ്രീദേവികക്ക് മലയാളത്തിലെ അടുത്ത അവസരം ലഭിച്ചുകഴിഞ്ഞു.

തമിഴ് സിനിമയില്‍ പേരെടുത്ത ശ്രീദേവിക അഭിനയിക്കുന്ന അടുത്ത മലയാള ചിത്രം റെഡ് സല്യൂട്ട് ആണ്. കലാഭവന്‍ മണിയുടെ നായികയാണ് ഈ ചിത്രത്തില്‍ ശ്രീദേവിക. ക്വട്ടേഷനു ശേഷം വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായ വാസു മദ്യരാജാവായി വളരുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. വിജയരാഘവന്‍, ക്യാപ്റ്റന്‍ രാജു, കൊച്ചിന്‍ ഹനീഫ, ദേവന്‍, രാമു, സുബൈര്‍, സാദിഖ്, ജനാര്‍ദനന്‍, ബാബുരാജ്, സുരാജ് വെഞ്ഞാറമ്മൂട്, അബു സലിം, കൊല്ലം അജിത്, കെ.പി.എ.സി ലളിത, മായാ വിശ്വനാഥ്, സജിതാ ബേട്ട്, ഊര്‍മിള ഉണ്ണി, ബീന കുമ്പളങ്കി, മങ്കാ മഹേഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സജീവനാണ്. ഛായാഗ്രഹണം രാജീവ് രവി. സന്തോഷിന്റെ ഗാനങ്ങള്‍ക്ക് അലക്സ് പോള്‍ സംഗീതം പകരുന്നു. ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X