രാജ്മോഹന്‍ ഉണ്ണിത്താന്‍ കമ്യൂണിസ്റാവുന്നു!
രാജ്മോഹന്‍ ഉണ്ണിത്താന്‍ കമ്യൂണിസ്റാവുന്നു!
ജൂലൈ 4, 2006
രാഷ്ട്രീയ ജീവിതത്തില്‍ തികഞ്ഞ കമ്യൂണിസ്റ് വിരുദ്ധനാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍. മാര്‍ക്സിസ്റ് കോട്ടയായ തലശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പൊരിഞ്ഞ തിരഞ്ഞെടുപ്പ് പോരാട്ടമാണ് അദ്ദേഹം നടത്തിയത്. സിനിമയിലെ തിരക്കുകള്‍ക്ക് അവധികൊടുത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയ ഉണ്ണിത്താന്‍ വീണ്ടും സിനിമയിലെത്തുന്നത് ഒരു കമ്യൂണിസ്റായി അഭിനയിക്കാനാണ്!
നന്മ മനസിലേറ്റുന്ന ഒരു പഴയകാല കമ്യൂണിസ്റിന്റെ വേഷത്തിലാണ് ഉണ്ണിത്താന്‍ അരുണം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ടൈഗര്‍ എന്ന ചിത്രത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ ഛായയുള്ള വില്ലന്‍ മുഖ്യമന്ത്രിയായി അഭിനയിച്ച ഉണ്ണിത്താന്‍ മറ്റൊരു രാഷ്ട്രീയകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അത് തികഞ്ഞ വിപരീതം. ഇത്തവണ നന്മയുടെ മൂര്‍ത്തിമദ്ഭാവവമായ പഴയകാല കമ്യൂണിസ്റിന്റെ വേഷം. ത്യാഗമനസ്കനായ സഖാവ് പി.കെ എന്ന കഥാപാത്രത്തെയാണ് ഉണ്ണിത്താന്‍ അവതരിപ്പിക്കുന്നത്.
ചിത്രം സംവിധാനം ചെയ്യുന്നത് വിനോദാണ്. അച്യുതന്‍ എന്ന മറ്റൊരു കമ്യൂണിസ്റായി മനോജ് കെ.ജയനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.


Click it and Unblock the Notifications