പുതുമുഖങ്ങളുമായി വിനയന്‍
പുതുമുഖങ്ങളുമായി വിനയന്‍
ജൂലായ് 05, 2001
വിനയന്റെ പുതിയ ചിത്രത്തില്‍ നായികാ നായകന്മാര്‍ പുതുമുഖങ്ങള്‍ ആയിരിക്കും. മമ്മൂട്ടി നായകനാവുന്ന രാക്ഷസരാജാവിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിനയന്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്.
എന്നും വ്യത്യസ്തതകള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള വിനയന്‍ ഈ ചിത്രത്തില്‍ മൂകരായ കമിതാക്കളുടെ പ്രണയകഥയാണ് പറയുന്നത്. കലൂര്‍ ഡെന്നീസ് തിരക്കഥ എഴുതുന്ന ഈ ചിത്രം ഷിര്‍ദ്ദിസായി ക്രിയേഷന്‍സിനു വേണ്ടി പി.കെ.ആര്‍. പിള്ള നിര്‍മ്മിക്കുന്നു.
നേരത്തെ ഈ ചിത്രത്തിലേക്ക് ദിലീപിനെയായിരുന്നു നായകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീടു വന്ന ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയായിരുന്നുവത്രെ. പക്ഷെ നായികാനായകന്മാരെ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല.
ആകാശഗംഗ മുതല്‍ സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റാക്കിയ ചരിത്രമാണ് വിനയനുള്ളത്. ഇപ്പോള്‍ പണിപ്പുരയിലിരിക്കുന്ന രാക്ഷസരാജാവും മറിച്ചൊന്നാകില്ല എന്നാണ് സിനിമാവൃത്തങ്ങളിലെ കണക്കുകൂട്ടല്‍. ഈയവസ്ഥയില്‍ പുതുമുഖങ്ങളെവച്ച് ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ പുത്തന്‍ ട്രെന്‍ഡിന് തന്നെ വിനയന്‍ വഴിവെച്ചേക്കുമെന്നും കരുതപ്പെടുന്നു.


Click it and Unblock the Notifications