നന്ദിനി മോഹന്‍ലാലിന്റെ നായിക
നന്ദിനി മോഹന്‍ലാലിന്റെ നായിക
ജൂലായ് 05, 2002
കെ. മധു സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നന്ദിനി നായികയാവുന്നു. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന് ശേഷം നന്ദിനി മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുന്ന ചിത്രമാണിത്.
ആറ്റുപ്രാക്കല്‍ ജിമ്മി എന്ന രാഷ്ട്രീയ നേതാവായാണ് മോഹന്‍ലാല്‍ കെ. മധുവിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. കേരള ദേശം പാര്‍ട്ടിയുടെ ഉന്നത നേതാവായ കെ. പി. തോമസ് രാഷ്ട്രീയത്തില്‍ വളര്‍ത്തിക്കൊണ്ടുവന്ന ആറ്റുപ്രാക്കല്‍ ജിമ്മി എന്ന സത്യസന്ധനായ രാഷ്ട്രീയക്കാരനാണ് കെ. മധുവിന്റെ ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം.
രാഷ്ട്രീയത്തിലെ അനീതിക്കെതിരെ പോരാടുന്ന ആറ്റുപ്രാക്കല്‍ ജിമ്മി കേന്ദ്രകഥാപാത്രമാവുന്ന ചിത്രം ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ എല്ലാ ചേരുവകളോടെയുമാണ് ഒരുക്കുന്നത്. ഷാജി കൈലാസിന്റെ താണ്ഡവത്തിലും മോഹന്‍ലാല്‍ രാഷ്ട്രീയബന്ധമുള്ള ഒരു കഥപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, കെ. പി. എ. സി. ലളിത, ജനാര്‍ദനന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത് എന്‍. എഫ്. വര്‍ഗീസായിരുന്നു. ഈ സ്ഥാനത്ത് ആരെന്ന് തീരുമാനിച്ചിട്ടില്ല.
വര്‍ണപകിട്ടിന്റെ തിരക്കഥയെഴുതിയ ബാബു ജനാര്‍ദനന്‍ ആണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.


Click it and Unblock the Notifications