ബാലേട്ടന്‍ ടീം വീണ്ടും
ബാലേട്ടന്‍ ടീം വീണ്ടും
ജൂലൈ 05, 2004
കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ബാലേട്ടന്റെ സംവിധായകനും തിരക്കഥാകൃത്തും നായകനും വീണ്ടും ഒന്നിക്കുന്നു. മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി കുടുംബപശ്ചാത്തലത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേര് ഞങ്ങളുടെ ചന്ദ്രേട്ടന്‍ എന്നാണ്.
വി. എം. വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബാലേട്ടനിലൂടെ സിനിമാരംഗത്ത് തുടക്കമിട്ട തിരക്കഥാകൃത്ത് ടി. എ. ഷാഹിദാണ് തിരക്കഥയെഴുതുന്നത്. ചിത്രീകരണം നടന്നുവരുന്ന മോഹന്‍ലാന്‍-ഷാജി കൈലാസ് ടീമിന്റെ നാട്ടുരാജാവ് എന്ന ചിത്രത്തിനും തിരക്കഥയെഴുതുന്നത് ഷാഹിദാണ്.
ഒരു ഇടവേളക്ക് ശേഷം മോഹന്‍ലാലിന് സൂപ്പര്‍ഹിറ്റ് സമ്മാനിച്ച ചിത്രമാണ് ബാലേട്ടന്‍. വീരനായകപരിവേഷത്തില്‍ നിന്നും മോചിതനാവാന്‍ മോഹന്‍ലാലിനെ സഹായിച്ച ഈ ചിത്രം മെഗാതാരത്തിന് വീണ്ടും കുടുംബപ്രേക്ഷകരുടെ പ്രിയം നേടിക്കൊടുത്തു. കുടുംബപ്രേക്ഷകര്‍ നിരാകരിച്ച താണ്ഡവം പോലുള്ള ചിത്രങ്ങള്‍ ഉണ്ടാക്കിയ ഇമേജില്‍ നിന്ന് മോഹന്‍ലാല്‍ ബാലേട്ടനിലൂടെ മുക്തനാവുകയായിരുന്നു.
ബാലേട്ടന്‍ പോലെ പൂര്‍ണമായും കുടുംബപശ്ചാത്തലത്തിലുള്ള കഥയാണ് മോഹന്‍ലാല്‍-വി. എം. വിനു- ടി. എ. ഷാഹിദ് ടീമിന്റെ പുതിയ ചിത്രവും പറയുന്നത്. ചിത്രത്തിന്റെ പേര് പോലും മുന്‍ചിത്രത്തെ ഓര്‍മിപ്പിക്കുന്നതാണ്. മുന്‍ചിത്രത്തില്‍ ബാലേട്ടന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരുന്നതെങ്കില്‍ പുതിയ ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര് ചന്ദ്രേട്ടന്‍ എന്നാണ്.
ഓണത്തിന് റിലീസ് ചെയ്യുന്ന നാട്ടുരാജാവിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം ജൂലൈ 20ന് ഞങ്ങളുടെ ചന്ദ്രേട്ടന്റെ ഷൂട്ടിംഗ് തുടങ്ങും. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.
ചിത്രത്തിന്റെ ഛായ്രാഗ്രഹണം നിര്‍വഹിക്കുന്നത് ആനന്ദക്കുട്ടനാണ്. അരോമ മൂവി ഇന്റര്‍നാഷണല്‍ നിര്‍മിക്കുന്ന ചിത്രം അവര്‍ തന്നെയാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഈ ചിത്രം റംസാന് പ്രദര്‍ശനത്തിനെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.


Click it and Unblock the Notifications