കാവ്യ ഇരുവട്ടം മണവാട്ടി
കാവ്യ ഇരുവട്ടം മണവാട്ടി
ജൂലൈ 05, 2004
കുഞ്ചാക്കോ ബോബനും കാവ്യാ മാധവനും നായികാനായകന്‍മാരാവുന്ന ചിത്രമാണ് ഇരുവട്ടം മണവാട്ടി. ടുവീലര്‍ എന്ന ചിത്രത്തിന് ശേഷം സനല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഒപ്പം കൂടാന്‍ എന്നാണ് ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. സഹയാത്രികക്ക് സ്നേഹപൂര്‍വം, ദോസ്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും കാവ്യാ മാധവനും ഒന്നിക്കുന്ന ചിത്രമാണ് ഇരുവട്ടം മണവാട്ടി.
ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, ഇന്നസെന്റ്, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, സായികുമാര്‍, സുനില്‍ മേനോന്‍, സന്തോഷ്, സുരാജ് വെഞ്ഞാറമ്മൂട്, കാര്‍ത്തിക, ശോഭാ മോഹന്‍, ബിന്ദു പണിക്കര്‍, സേതുലക്ഷ്മി, ആലപ്പി പൊന്നന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
വി. സി. അശോകാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ബി. ആര്‍. പ്രസാദിന്റെ ഗാനങ്ങള്‍ക്ക് അല്‍ഫോണ്‍സ് ജോസഫാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം എന്‍. ജി. രാമന്‍. വിഷ്ണു ആര്‍ട്സിന്റെ ബാനറില്‍ ജി. ബി. കെ. നായരാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications