സഹോദരിമാര്‍ നുണ പറയുന്നുവെന്ന് മീര
സഹോദരിമാര്‍ നുണ പറയുന്നുവെന്ന് മീര
ജൂലൈ 05, 2005
മീരാ ജാസ്മിന്‍ ലോഹിതദാസിന്റെ ചിത്രം നിര്‍മിക്കാനൊരുങ്ങുന്നതിന്റെ പേരിലാണ് വീട്ടുകാരുമായി തര്‍ക്കമുണ്ടായതെന്ന് നേരത്തെ തന്നെ ഒരു വാര്‍ത്തയുണ്ട്. സിനിമ നിര്‍മിക്കണാേേ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നാണ് മീര ഇതേ കുറിച്ച് നേരത്തെ പ്രതികരിച്ചത്. ഇപ്പോള്‍ ലോഹിതദാസിന്റെ തമിഴ് ചിത്രത്തിന് പണമിറക്കുന്നതെന്ന് മീരയാണെന്നും കേള്‍ക്കുന്നു.
കാര്യമെന്തായാലും മീര ഇപ്പോള്‍ വീണ്ടും വീട്ടുകാര്‍ക്കെതിരെ, പ്രത്യേകിച്ച് സഹോദരിമാര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. ലോഹിതദാസ് മീരാജാസ്മിനെ നായകനാക്കി ഒരുക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിപ്പോയി എന്ന് വാര്‍ത്ത വന്നതിന് പിന്നില്‍ സഹോദരിമാരാണെന്നാണ് മീരയുടെ ആരോപണം.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ തീരുമാനിച്ചതനുസരിച്ച് നിര്‍ത്തിയതാണെന്നും രണ്ടാമത്തെ ഷെഡ്യൂള്‍ തുടങ്ങിയിട്ടുണ്ടെന്നും മീര പറഞ്ഞു. കോയമ്പത്തൂരില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.
സഹോദരിമാര്‍ ഇപ്പോഴും തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്നാണ് മീരയുടെ ആരോപണം. നേരത്തെ സഹോദരിമാര്‍ തന്റെ സ്വത്തുക്കള്‍ കൈക്കലാക്കിയെന്ന് ആരോപിച്ചാണ് മീര നിയമനടപടിക്കൊരുങ്ങിയത്.
ലോഹിതദാസ് മീരയെ നായികയാക്കി ഒരുക്കുന്ന ആദ്യ തമിഴ് ചിത്രം മലയാളത്തിലെ ഹിറ്റ് ചിത്രം കസ്കൂരിമാന്റെ റീമേക്കാണ്. പ്രസന്നയാണ് ചിത്രത്തിലെ നായകന്‍.


Click it and Unblock the Notifications