മമ്മൂട്ടിക്ക് മനംമാറ്റം

By Staff

മമ്മൂട്ടിക്ക് മനംമാറ്റം
ജൂലൈ 5, 2006

ഒരു വര്‍ഷമായി കുടുംബ ചിത്രങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് മമ്മൂട്ടി. രാപ്പകലിനു ശേഷം മമ്മൂട്ടി ഒരു കുടുംബ ചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ല. രാജമാണിക്യവും തുറുപ്പുഗുലാനും പോലുള്ള മസാല എന്റര്‍ടെയ്നറുകളിലായിരുന്നു മമ്മൂട്ടിക്ക് താത്പര്യം.

എന്നാല്‍ പ്രജാപതിയുടെ പരാജയം മമ്മൂട്ടിയെ ഒരു പുനരാലോചനക്ക് പ്രേരിപ്പിച്ചിരിക്കുന്നു. വീരനായക വേഷങ്ങളും കോമിക് ഹീറോകളും തിമര്‍ക്കുന്ന ചിത്രങ്ങളില്‍ നിന്ന് തത്കാലത്തേക്കെങ്കിലും ഒരു ഇടവേള വേണമെന്ന തോന്നലിലാണ് മമ്മൂട്ടി ഇപ്പോള്‍.

പ്രജാപതിക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന പോത്തന്‍ വാവ എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് മമ്മൂട്ടി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രജാപതിയുടെ പരാജയത്തോടെ മമ്മൂട്ടിയുടെ മനസ് മാറി. പ്രജാപതി പോലൊരു വീരനായക ചിത്രം ഉടന്‍ വേണ്ടെന്ന തീരുമാനത്തിലാണ് അദ്ദേഹം. സംവിധായകന്‍ കമലുമൊത്ത് ഉടന്‍ ഒരു കുടുംബചിത്രം ചെയ്യാനാണ് അദ്ദേഹത്തിന്റെ പുതിയ പദ്ധതി.

ഡിസംബറില്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്ന കമല്‍ ചിത്രത്തിന്റെ ചിത്രീകരണമാണ് ഉടന്‍ ആരംഭിക്കുന്നത്. പത്മപ്രിയയാണ് ചിത്രത്തിലെ നായിക. ജൂലൈ അഞ്ചിന് ഷൂട്ടിംഗ് ആരംഭിക്കും. തൃശൂരിലും പരിസരങ്ങളിലുമായാണ് ചിത്രീകരണം.

മമ്മൂട്ടി ഒടുവിലായി അഭിനയിച്ച കുടുംബ ചിത്രം രാപ്പലും സംവിധാനം ചെയ്തത് കമലാണ്. ആ ചിത്രം ഹിറ്റായിരുന്നു. കുടുംബപ്രേക്ഷകരില്‍ നിന്ന് മമ്മൂട്ടി അകലുന്നുവെന്ന വിമര്‍ശനത്തെ മറികടക്കുകയാണ് ഈ ചിത്രത്തിന്റെ ലക്ഷ്യം.

തന്മാത്ര, രസതന്ത്രം, വടക്കുംനാഥന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരിലേക്ക് മോഹന്‍ലാല്‍ തിരിച്ചെത്തുകയും വന്‍വിജയങ്ങള്‍ കൊയ്യുകയും ചെയ്യുമ്പോഴാണ് മമ്മൂട്ടിയുടെ ഈ മനംമാറ്റമെന്നത് ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X