ആകാശത്തിലെ പറവകള്‍ കേസില്‍ കുടുങ്ങി

By Staff

ആകാശത്തിലെ പറവകള്‍ കേസില്‍ കുടുങ്ങി
ജൂലായ് 06, 2001

കലാഭവന്‍ മണി പട്ടിപിടുത്തക്കാരനായി അഭിനയിക്കുന്ന ആകാശത്തിലെ പറവകള്‍ കേസില്‍ കുടുങ്ങി. ശരത്ചന്ദ്രന്‍ വയനാട് എന്നൊരാള്‍ ചിത്രത്തിനെതിരെ കേസ് ഫയല്‍ ചെയ്തതിനെത്തുടര്‍ന്നാണിത്.

പേപ്പട്ടി വിഷബാധ വിഷയമാക്കി താന്‍ ചന്ദ്രിക വാരാന്തപ്പതിപ്പില്‍ എഴുതിയ കഥ തന്നോടനുവാദം ചോദിക്കാതെ ചിത്രത്തിന് പ്രമേയമാക്കിയിരിക്കുകയാണെന്നാണ് ശരത്ചന്ദ്രന്‍ ആരോപിക്കുന്നത്. വി.എം. വിനു സംവിധാനം ചെയ്യുന്ന ആകാശത്തിലെ പറവകളുടെ കഥ ജോണ്‍സണ്‍ എസ്തപ്പാനും തിരക്കഥയും സംഭാഷണവും വി.എം. വിനുവുമാണ് എഴുതുന്നത്.

മുമ്പ് വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തിനെതിരെയും മോഷണക്കുറ്റം ആരോപിച്ച് ശരത്ചന്ദ്രന്‍ പരാതി കൊടുത്തിരുന്നു.

കലാഭവന്‍ മണിയുടെ പട്ടിപിടുത്തക്കാരന്‍ ഉടുമ്പു വാസുവും ഫുട്ബോള്‍ താരം ഐ.എം. വിജയന്റെ വില്ലന്‍ വേഷവുമാണ് ചിത്രത്തിന്റെ ആകര്‍ഷണം. ശാന്തത്തിനു ശേഷം ഐ.എം. വിജയന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. സിന്ധു മേനോനാണ് നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X