പൃഥ്വിരാജിന് പിറകെ ജയസൂര്യയും..

By Staff

പൃഥ്വിരാജിന് പിറകെ ജയസൂര്യയും..
ജൂലൈ 06, 2005

അമ്മ-ഫിലിം ചേംബര്‍ തര്‍ക്കത്തില്‍ താരസംഘടനയ്ക്കൊപ്പം നില്‍ക്കാത്തതിന് ആറ് മാസത്തോളമാണ് പൃഥ്വിരാജിന് വീട്ടിലിരിക്കേണ്ടിവന്നത്. താരസംഘടന പൃഥ്വിരാജിനെ ബഹിഷ്കരിച്ചപ്പോള്‍ ആറ് മാസത്തോളം ഒരു പുതിയ പ്രൊജക്ടും ഈ നടന് കിട്ടിയില്ല.

പൃഥ്വിരാജിന് പിന്നാലെ മറ്റൊരു യുവതാരമായ ജയസൂര്യയും പുതിയ സിനിമകളില്ലാതെ കരിയര്‍ പ്രതിസന്ധിയിലാണ്. ജനവരിയില്‍ പുറത്തിറങ്ങിയ ഇമ്മിണി നല്ലൊരാള്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയുടെ പുതിയൊരു ചിത്രവും തുടങ്ങിയിട്ടില്ല. കിലുക്കം കിലുക്കം എന്നൊരു ചിത്രത്തിന് കുഞ്ചാക്കോ ബോബനോടൊപ്പം നായകനായി അഭിനയിക്കുന്നത് കരാറായിട്ടില്ലെങ്കിലും അതെന്ന് തുടങ്ങുമെന്ന് വ്യക്തമല്ല.

പൃഥ്വിരാജിന് ആറു മാസത്തോളം വീട്ടിലിരിക്കേണ്ടി വന്നത് സിനിമാ ലോകത്തെ തൊഴുത്തില്‍കുത്ത് കാരണമാണ്. താരസംഘടനയെ വെല്ലുവിളിച്ച ഈ നടനെ ഒതുക്കാനുള്ള ശ്രമായിരുന്നു അതിന് പിന്നില്‍. എന്നാല്‍ ജയസൂര്യയുടെ കാര്യത്തില്‍ അത്തരം പിന്‍വാതില്‍ നീക്കങ്ങളൊന്നുമില്ല. ചില ചിത്രങ്ങള്‍ പൊളിഞ്ഞതോടെ ഈ നടന്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടാവുന്നതിന്റെ വക്കിലെത്തി നില്‍ക്കുന്നു.

ആറ് മാസത്തെ അപ്രഖ്യാപിത വിലക്കുകള്‍ ലംഘിച്ച് പൃഥ്വിരാജ് ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോള്‍ ഈ നടന് കൈ നിറയെ ചിത്രങ്ങളുണ്ട്. എന്നാല്‍ ജയസൂര്യയുടെ കാര്യത്തില്‍ അത്തരമൊരു തിരിച്ചുവരവിനുള്ള യാതൊരു സാധ്യതയും ഇപ്പോള്‍ മുന്നിലില്ല.

പൃഥ്വിരാജിനെ സംബന്ധിച്ചിടത്തോളം ഒരു ഹിറ്റ് ചിത്രം പോലും ക്രെഡിറ്റിലില്ല. എന്നിട്ടും കൈനിറയെ ചിത്രങ്ങള്‍! എന്നാല്‍ ജയസൂര്യയുടെ കാര്യമോ? ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങിയ ശരാശരി വിജയം നേടിയ ചിത്രങ്ങള്‍ ജയസൂര്യയുടെ ക്രെഡിറ്റിലിലുണ്ട്. എന്നിട്ടും ഈ നടന് അവസരങ്ങളില്ല!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X