മമ്മൂട്ടിയുടെ വജ്രത്തില്‍ വസുന്ധരദാസ്
മമ്മൂട്ടിയുടെ വജ്രത്തില്‍ വസുന്ധരദാസ്
ജൂലൈ 07, 2003
മമ്മൂട്ടി നായകനാവുന്ന വജ്രം എന്ന ചിത്രത്തില്‍ പോപ്പ് ഗായികയും അഭിനേത്രിയുമായ വസുന്ധരദാസ് നായികയാവും.
ക്രോണിക് ബാച്ചിലറിലൂടെ തന്നെ അഭിനയരംഗത്ത് നിന്നും എഴുതിത്തള്ളാറായിട്ടില്ലെന്ന് തെളിയിച്ച മമ്മൂട്ടി വീണ്ടും ശക്തമായി തിരിച്ചുവരികയാണ്. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി ഏറെ പ്രതീക്ഷ അര്‍പ്പിയ്ക്കുന്നു.
മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം രാവണപ്രഭുവില്‍ നായികയായി അഭിനയിച്ചിട്ടുള്ള വസുന്ധര ആദ്യമായാണ് മമ്മൂട്ടിയുടെ നായികയാവുന്നത്. വജ്രത്തില്‍ രണ്ട് നായികമാരുണ്ട്. രണ്ടാമത്തെ നായികയാവുന്നത് നന്ദിനിയാണ്.
നവാഗത സംവിധായകന്‍ പ്രമോദ് പപ്പനാണ് വജ്രം ഒരുക്കുന്നത്. ചിത്രീകരണം ജൂലൈയില്‍ ആരംഭിയ്ക്കും.
ദീപക് ദേവാണ് സംഗീതസംവിധായകന്‍. കൈതപ്രം ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. ഹിന്ദി-തമിഴ് ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അതുല്‍ കുല്‍ക്കര്‍ണിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.


Click it and Unblock the Notifications