സിബി ചിത്രത്തിന് മധു മുട്ടത്തിന്റെ രചന
സിബി ചിത്രത്തിന് മധു മുട്ടത്തിന്റെ രചന
ജൂലൈ 07, 2004
പൃഥ്വിരാജും സിദ്ദിക്കും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിന് ശേഷം സിബി മലയില്‍ ഒരുക്കുന്ന ചിത്രമാണ് ദുലാരി ഹര്‍ഷന്‍. മധു മുട്ടമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
നീണ്ട ഇടവേളക്ക് ശേഷമാണ് മധു മുട്ടം വീണ്ടും സിനിമക്ക് വേണ്ടി രചന നടത്തുന്നത്. മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായ ഫാസിലിന്റെ മണിച്ചിത്രത്താഴിന്റെ രചന മധു മുട്ടത്തിന്റേതായിരുന്നു. ഈയൊരു ചിത്രത്തിന് വേണ്ടി മാത്രമേ മധു മുട്ടം തിരക്കഥാ രചന നടത്തിയിട്ടുള്ളൂ.
ഫാസിലിന്റെയും കമലിന്റെയും ചില ഹിറ്റ് ചിത്രങ്ങളുടെ കഥ മധു മുട്ടത്തിന്റേതായിരുന്നു. ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ, ഹരികൃഷ്ണന്‍സ് എന്നീ ചിത്രങ്ങളുടെ കഥ മധു മുട്ടത്തിന്റേതാണ്. കമലിന്റെ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിനാണ് മധു കഥയെഴുതിയത്.
ഒരു ഇടവേളക്ക് ശേഷം സിബി ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമാവാന്‍ ഒരുങ്ങുകയാണ് മധുമുട്ടം. പൃഥ്വിരാജും സിദ്ദിക്കും നായകന്‍മാരാവുന്ന ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സിബി ഈ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങും.


Click it and Unblock the Notifications