മമ്മൂട്ടി വീണ്ടും തകര്‍പ്പന്‍ വേഷത്തില്‍

By Staff

മമ്മൂട്ടി വീണ്ടും തകര്‍പ്പന്‍ വേഷത്തില്‍
ജൂലൈ 07, 2005

തൊമ്മനും മക്കളും, തസ്കരവീരന്‍ എന്നീ ചിത്രങ്ങളില്‍ തകര്‍പ്പന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട മമ്മൂട്ടി തീര്‍ത്തും സാധാരണക്കാരനായ ഒരു ഗ്രാമീണനായാണ് രാപ്പകലില്‍ അഭിനയിച്ചത്. നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന രാപ്പകലിലെ അഭിനയം മമ്മൂട്ടിക്ക് കൈയടി നേടിക്കൊടുക്കുകയും ചെയ്തു.

ചിത്രീകരണം നടന്നുവരുന്ന നേരറിയാന്‍ സിബിഐ എന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരിക്കല്‍ക്കൂടി സിബിഐ ഓഫീസര്‍ സേതുരാമയ്യരായി അഭിനയിക്കുകയാണ്. കുറ്റാന്വേഷകന്റെ വേഷമാണെങ്കിലും മുന്‍ സിബിഐ ചിത്രങ്ങളിലേതു പോലെ ഈ ചിത്രത്തിലും പതിഞ്ഞ രീതികളും സൗമ്യമായ പെരുമാറ്റവുമുള്ള ഒരു കഥാപാത്രമാണ് മമ്മൂട്ടിക്ക്.

സിബിഐ ചിത്രത്തിനു ശേഷം മമ്മൂട്ടിയെത്തുന്നത് വീണ്ടും ഒരു കിടിലന്‍ വേഷത്തിലാണ്. മമ്മൂട്ടിയുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന എല്ലാ മാനറിസങ്ങളോടെയുമാണ് രാജമാണിക്കം എന്ന ചിത്രത്തിലെ പരുക്കന്‍ സ്വഭാവമുള്ള നായക കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. തകര്‍പ്പന്‍ സംഭാഷണങ്ങളാണ് ഈ കഥാപാത്രത്തിനായി തിരക്കഥാകൃത്ത് ടി. എ. ഷാഹിദ് ഒരുക്കിയിരിക്കുന്നത്.

തമിഴും മലയാളവും കലര്‍ന്ന ഭാഷ സംസാരിക്കുന്ന ഒരു പോത്തുക്കച്ചവടക്കാരന്റെ വേഷമാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തില്‍. അതിര്‍ത്തി പട്ടണത്തില്‍ താമസിക്കുന്ന ഇയാള്‍ ധരിക്കുന്നത് ലുങ്കിയും ബനിയനും മാത്രമാണ്. ഒരു മറവത്തൂര്‍ കനവിലേതു പോലെ പരുക്കന്‍ രീതികളുള്ള എന്നാല്‍ തനിക്ക് വേണ്ടപ്പെട്ടവര്‍ക്കു വേണ്ടി എന്തിനും തയ്യാറുള്ള ഒരു കഥാപാത്രം.

നവാഗതനായ അന്‍വര്‍ റഷീദാണ് രാജമാണിക്കം സംവിധാനം ചെയ്യുന്നത്. പത്മപ്രിയ ഒരിക്കല്‍ കൂടി മമ്മൂട്ടിയുടെ നായികയാവുന്ന ചിത്രമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X