ചെസ്സിന് യുഎ സര്‍ട്ടിഫിക്കറ്റ്
ചെസ്സിന് യുഎ സര്‍ട്ടിഫിക്കറ്റ്
ജൂലൈ 7, 2006
ദിലീപിന്റെ പുതിയ ചിത്രം ചെസ്സിന് സെന്‍സര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കി. കൊലപാതക പരമ്പരയെ കേന്ദ്രീകരിച്ച് നീങ്ങുന്ന ചിത്രത്തിന്റെ പ്രമേയപരമായ പ്രത്യേകത കാരണമാണ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചത്.
ദിലീപ് ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു വേഷമാണ് ഈ ചിത്രത്തില്‍. ശത്രുക്കളോട് തന്റേതായ ശൈലിയില്‍ പ്രതികാരം നിര്‍വഹിക്കുന്ന വിജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചെസ്സില്‍ അവതരിപ്പിക്കുന്നത്. തന്റെ പ്രതികാര നിര്‍വഹണത്തിനിടയില്‍ അയാള്‍ നാലു പേരെ കൊല്ലുകയും ചെയ്യുന്നു.
തന്റെ ഇമേജില്‍ തന്നെ ഒരു മാറ്റമാണ് ഈ ചിത്രത്തിലൂടെ ദിലീപ് ലക്ഷ്യമിടുന്നത്. വേറിട്ടൊരു ആക്ഷന്‍ ത്രില്ലര്‍ എന്നാണ് ഈ ചിത്രത്തെ കുറിച്ച് അണിയറ ശില്പികള്‍ അവകാശപ്പെടുന്നത്. ജൂലൈ ഏഴ് വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
നവാഗത സംവിധായകനായ രാജാ ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഭാവനയാണ് നായിക. ആശിഷ് വിദ്യാര്‍ഥി, വിജയരാഘവന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications