ദിലീപിന്റെ ക്രിസ്മസ് ചിത്രം സത്യന്‍ ഒരുക്കുന്നു
ദിലീപിന്റെ ക്രിസ്മസ് ചിത്രം സത്യന്‍ ഒരുക്കുന്നു
ജൂലൈ 7, 2006
ദിലീപിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ചിത്രം സത്യന്‍ അന്തിക്കാട് ഒരുക്കും. മിക്കവാറും മീരാജാസ്മിനാവും ചിത്രത്തിലെ നായിക.
ദിലീപിനെയും മീരാ ജാസ്മിനെയും നായികാനായകന്‍മാരാക്കി ലോഹിതദാസും ഒരു ചിത്രം അനൗണ്‍സ് ചെയ്തിട്ടുണ്ട്. ഗ്രാമഫോണ്‍ ആണ് ഇരുവരും ഒന്നിച്ചഭിനയിച്ച ഒടുവിലത്തെ ചിത്രം.
ദിലീപുമായി ചേര്‍ന്ന് സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ആദ്യത്തെ ചിത്രമാണിത്. രസതന്ത്രത്തിന്റെ വന്‍വിജയത്തിനു ശേഷം സത്യന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സംവിധായകന്‍ തന്നെ. രസതന്ത്രത്തിലാണ് സത്യന്‍ അന്തിക്കാട് ആദ്യമായി തിരക്കഥ രചിക്കുന്നത്. ചിത്രം വന്‍വിജയമായതോടെ അടുത്ത ചിത്രത്തിനും സ്വന്തം രചന ഉപയോഗിക്കാമെന്ന തീരുമാനത്തിലാണ് സത്യന്‍.
കഴിഞ്ഞ വര്‍ഷം ദിലീപിന് ക്രിസ്മസ് ചിത്രമുണ്ടായിരുന്നില്ല. ഫാസ്റ്ട്രാക്ക് എന്ന ചിത്രം കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് ചിത്രമായി റിലീസ് ചെയ്യാന്‍ പദ്ധിയുണ്ടായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ആ ചിത്രം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഏതായാലും ഇത്തവണ ദിലീപിന്റെ ക്രിസ്മസിന് ചിത്രമെത്തിക്കുമ്പോള്‍ അത് സത്യനുമായി ചേര്‍ന്നുള്ള പുതുമയാവും എന്നതാണ് പ്രത്യേകത.


Click it and Unblock the Notifications