അമോല്‍ പലേക്കര്‍ രാജിവച്ചു
അമോല്‍ പലേക്കര്‍ രാജിവച്ചു
ജൂലായ് 08, 2002
പുണെ: ദേശീയ ഫിലിം അവാര്‍ഡിന്റെയും ഇന്ത്യന്‍ പനോരമയുടെയും കഥാചിത്രങ്ങളുടെ ജൂറി ചെയര്‍മാന്‍ അമോല്‍ പലേക്കര്‍ രാജിവച്ചു. 49ാമത് ദേശീയ അവാര്‍ഡിനുവേണ്ടി തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു രാജി.
താന്‍ അഭിനയിച്ച അക്സ് എന്ന ചിത്രം മത്സരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നതിനാലാണ് രാജിവയ്ക്കുന്നതെന്ന് അദ്ദേഹം പിന്നീട് വിളിച്ചുചേര്‍ത്താ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്സ് എന്ന ചിത്രത്തില്‍ ഒരു ചെറിയ റോളില്‍ അമോല്‍ പലേക്കര്‍ അഭിനയിക്കുന്നുണ്ട്.
ഫിലിം ഫെസ്റിവല്‍ ഡയറക്ടര്‍ ദീപാ സന്ധുവിനോടും ജൂറി അംഗങ്ങളോടും ഇക്കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നു. എന്റെ രാജി നല്ലൊരു കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് കരുതുന്നു. അവാര്‍ഡിനായി മത്സരിക്കുന്ന ഏതെങ്കിലും ചിത്രങ്ങളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള ആരും ജൂറിയില്‍ അംഗമായിരിക്കരുതെന്ന് നിയമമുണ്ട്.- പലേക്കര്‍ പറഞ്ഞു.
ദേശീയ ചലച്ചിത്രോത്സവഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പട്ടിക എന്നെ കാണിച്ചു. അതില്‍ അക്സും ഉണ്ടായിരുന്നു. ഈ ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചതായി ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നില്ല. ഈ ചിത്രത്തില്‍ ഏതാനും മിനിറ്റുകള്‍ മാത്രമേ ഞാന്‍ അഭിനയിക്കുന്നുള്ളൂ. എങ്കിലും ഈ സാഹചര്യത്തില്‍ ജൂറി ചെയര്‍മാനായി തുടരുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി.- പലേക്കര്‍ അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications