ദിലീപ്-ചന്ദ്രന്‍ ചിത്രത്തില്‍ ജ്യോതിര്‍മയി
ദിലീപ്-ചന്ദ്രന്‍ ചിത്രത്തില്‍ ജ്യോതിര്‍മയി
ജൂലൈ 08, 2004
ടി. വി. ചന്ദ്രനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് കഥാവശേഷന്‍ എന്ന് പേരിട്ടു. പാഠം ഒന്ന് ഒരു വിലാപത്തിന് ശേഷം ടി. വി. ചന്ദ്രന്‍ ഒരുക്കുന്ന ചിത്രമാണ് കഥാവശേഷന്‍.
ജ്യോതിര്‍മയിയാണ് ഈ ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിലീപ് ചിത്രമായ മീശ മാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനത്തിലൂടെ സിനിമയില്‍ ശ്രദ്ധേയയായ ജ്യോതിര്‍മയി ആദ്യമായാണ് ഒരു ദിലീപ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്.
ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ദിലീപിന്റെ രണ്ടാമത്തെ ചലച്ചിത്ര നിര്‍മാണ സംരംഭമാണിത്. സിഐഡി മൂസയാണ് ദിലീപ് നിര്‍മിച്ച ആദ്യത്തെ ചിത്രം. ഈ ചിത്രം വന്‍വിജയമായിരുന്നു.
ദിലീപ് ചിത്രങ്ങള്‍ക്ക് നിര്‍മാതാക്കളെ കിട്ടാന്‍ ഒരു വിഷമവുമില്ലെങ്കിലും ടി. വി. ചന്ദ്രന്‍ ചിത്രം നിര്‍മിക്കാന്‍ നിര്‍മാതാക്കളാരും മുന്നോട്ടുവരാത്തതിനെ തുടര്‍ന്നാണ് ചിത്രം ദിലീപ് തന്നെ നിര്‍മിക്കാന്‍ തീരുമാനിച്ചത്.
ആദ്യമായാണ് ഒരു സമാന്തര സിനിമാ സംരംഭത്തില്‍ ദിലീപ് പങ്കാളിയാവുന്നത്. മലയാളത്തിലെ പ്രമുഖതാരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവരെല്ലാം കച്ചവട സിനിമയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ദിലീപിന് അത്തരമൊരു അവസരം ലഭിക്കുന്നത് ആദ്യമായാണ്. താരമെന്ന നിലയില്‍ ഏറെ ഉയരങ്ങളിലെത്തിക്കഴിഞ്ഞ ദിലീപിന് ചന്ദ്രന്‍ ചിത്രം തന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലാവുമെന്ന പ്രതീക്ഷയാണുള്ളത്.
അതേ സമയം കഥാവശേഷനില്‍ നായികയാവുന്ന ജ്യോതിര്‍മയിക്ക് സമാന്തര സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന്റെ അനുഭവപരിചയമുണ്ട്. ഭവം എന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രമായി വേഷമിട്ട ജ്യോതിര്‍മയി ആ ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ അന്യര്‍ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായുള്ളജ്യോതിര്‍മയിയുടെ അഭിനയവും പ്രശംസ പിടിച്ചുപറ്റിയിരുന്നു.


Click it and Unblock the Notifications