twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ ചിത്രം മാറ്റിവച്ച് ബ്ലെസ്സി മമ്മൂട്ടിയ്ക്കൊപ്പം

    By Staff
    |

    ലാല്‍ ചിത്രം മാറ്റിവച്ച് ബ്ലെസ്സി മമ്മൂട്ടിയ്ക്കൊപ്പം
    ജൂലൈ 8, 2006

    തന്മാത്രക്കു ശേഷം അടുത്ത ചിത്രവും മോഹന്‍ലാലിനൊപ്പം ചെയ്യാനായിരുന്നു ബ്ലെസ്സിയുടെ പദ്ധതി. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന സിനിമയുടെ തിരക്കഥ ബ്ലെസ്സി എഴുതിത്തുടങ്ങിയിരുന്നു. ലൊക്കേഷനുകള്‍ സന്ദര്‍ശിക്കാനായി ബ്ലെസ്സി കൊല്‍ക്കത്തയിലേക്ക് ഒരു യാത്ര നടത്തുകയും ചെയ്തു.

    ഈ വര്‍ഷം തന്നെ ചിത്രം ഒരുക്കാനായിരുന്നു പദ്ധതി. എന്നാല്‍ മോഹന്‍ലാലിന്റെ തിരക്കുകള്‍ കാരണം ചിത്രം അടുത്ത വര്‍ഷത്തേക്ക് മാറ്റാന്‍ ബ്ലെസ്സി നിര്‍ബന്ധിതനായി. പല പ്രൊജക്ടുകള്‍ക്കും മോഹന്‍ലാല്‍ നേരത്തെ ഡേറ്റ് നല്‍കിയതു കാരണം ഈ വര്‍ഷം ചിത്രം ചെയ്യാനാവില്ലെന്ന് ഉറപ്പായതോടെ ബ്ലെസ്സി പുതിയ ചിത്രത്തിന്റെ അണിയറ ജോലികള്‍ തത്കാലത്തേക്കു നിര്‍ത്തിവച്ചു.

    മറ്റൊരു ചിത്രത്തെ കുറിച്ചുള്ള ആലോചനകള്‍ക്കിടയിലാണ് മമ്മൂട്ടിക്ക് ചേരുന്ന കഥയും കഥാപാത്രവും ബ്ലെസ്സിയുടെ മനസില്‍ തെളിഞ്ഞത്. മമ്മൂട്ടിക്ക് കഥയിഷ്ടപ്പെട്ടു. ഈ വര്‍ഷം തന്നെ ചിത്രം ചെയ്യാമെന്ന് മമ്മൂട്ടിയേറ്റു. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങാനാണ് പുതിയ പദ്ധതി.

    തന്റെ ആദ്യചിത്രത്തിലെ നായകനുമായി അങ്ങനെ ബ്ലെസ്സി വീണ്ടും ഒന്നിക്കുകയാണ്. ബോക്സോഫീസ് വിജയവും നിരൂപകരുടെ കൈയടിയും ഒരു പോലെ നേടിയെടുത്ത കാഴ്ചയിലെ കഥാപാത്രം മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. ബ്ലെസ്സിയുടെ രണ്ടാമത്തെ ചിത്രമായ തന്മാത്രയിലെ അഭിനയത്തിന് ഈ വര്‍ഷം മോഹന്‍ലാലിനും സംസ്ഥാന അവാര്‍ഡ് കിട്ടി. വീണ്ടും മമ്മൂട്ടിയുടെ ഊഴം. അടുത്ത വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് മമ്മൂട്ടിക്കാവുമോ?

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X