സീതാകല്യാണത്തിന് ശാപമോക്ഷമായി
സീതാകല്യാണത്തിന് ശാപമോക്ഷമായി
ജൂലൈ 8, 2006
ചലച്ചിത്ര അക്കാദമി ചെയര്‍മാനായ ടി.കെ.രാജീവ്കുമാറിന് സംവിധായകനെന്ന നിലയില്‍ കുറച്ചുകാലമായി അത്ര നല്ല സമയമല്ല. ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഇവര്‍ വന്‍പരാജയമായി. നിര്‍മാതാവിന് മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടിയില്ല. പൂര്‍ത്തിയായ ഒരു ചിത്രം രണ്ടു വര്‍ഷമായി പെട്ടിയില്‍ കിടക്കുന്നു. ഒരു ചിത്രം ചിത്രീകരണത്തിന്റെ പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നു.
സമയദോഷം മാറിക്കിട്ടുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ? ലവ് ഇന്‍ ഓസ്ട്രേലിയ എന്നൊരു ചിത്രം രാജീവ്കുമാര്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ടു വര്‍ഷമായി പെട്ടിയില്‍ കിടക്കുകയായിരുന്നു സീതാകല്യാണം എന്ന ചിത്രം പുറത്തിറങ്ങുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ നീങ്ങിക്കിട്ടി.
ജയറാമും ജ്യോതികയും നായികാനായകന്‍മാരായ സീതാകല്യാണം ഒരു വിവാഹത്തോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളുടെ കഥയാണ് പറയുന്നത്. ജ്യോതികയുടെ ആദ്യത്തെ മലയാളചിത്രമാണ് ഇത്. ജ്യോതിക നായികയായ രാക്കിളിപ്പാട്ട് എന്ന ചിത്രം തമിഴിലും മലയാളത്തിലുമായി പ്രിയദര്‍ശന്‍ ഒരുക്കിയിരുന്നെങ്കിലും മലയാളത്തില്‍ ഈ ചിത്രം പുറത്തിറങ്ങിയിരുന്നില്ല.
രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസിംഗിന് ചില നിയമനടപടികള്‍ കാരണമാണ് കാലതാമസം നേരിട്ടത്.


Click it and Unblock the Notifications