»   » സകുടുംബം സുഖം

സകുടുംബം സുഖം

Posted By:
Subscribe to Filmibeat Malayalam

സകുടുംബം സുഖം
ജൂലൈ 09, 2003

ബൈജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സകുടുംബം സുഖം. അമ്മു എന്ന പുതുമുഖം നായികയാവുന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹാസ്യപ്രധാനമായ ചിത്രമാണിത്.

ജഗദീഷ്, നരേന്ദ്രപ്രസാദ്, ഇന്ദ്രന്‍സ്, സലിംകുമാര്‍, കൊച്ചുപ്രേമന്‍, അഗസ്റിന്‍, കല്പന, കെ. പി. എ. സി. ലളിത, ബിന്ദു പണിക്കര്‍, മങ്കാ മഹേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

രാജന്‍ കിഴക്കനേലയുടേതാണ് തിരക്കഥ. എസ്. രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് സ്വാതി സംഗീതം പകരുന്നു. ക്യാമറ പ്രേംരാജ്. കേരള മൂവി മേക്കേഴ്സിന് വേണ്ടി എം. മണ്‍സൂര്‍, എ. സമീര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X