ഹിറ്റിനായി പൃഥ്വിരാജ് ഇനിയും കാത്തിരിക്കണം

By Staff

ഹിറ്റിനായി പൃഥ്വിരാജ് ഇനിയും കാത്തിരിക്കണം
ജൂലൈ 09, 2005

പൃഥ്വിരാജിന്റെ കാത്തിരിപ്പ് തുടരുകയാണ്- ഒരു ഹിറ്റിനായി. കൈനിറയെ ചിത്രങ്ങളുള്ള ഏകയുവനടനായിട്ടും പൃഥ്വിരാജിന് ഇതുവരെ ഒരു ഹിറ്റ് ചിത്രം ക്രെഡിറ്റിലില്ലെന്നത് വിരോധാഭാസമായി തോന്നാം.

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ദി പൊലീസും പരാജയം ഏറ്റുവാങ്ങുന്നതാണ് കണ്ടത്. അമ്മ-ഫിലിം ചേംബര്‍ തര്‍ക്കത്തിലെ നിലപാടിനെ തുടര്‍ന്ന് ആറു മാസത്തോളം സിനിമയില്‍ നിന്നൊഴിഞ്ഞു നില്‍ക്കേണ്ടിവന്ന പൃഥ്വിരാജ് തിരിച്ചുവരവിനു ശേഷം അഭിനയിച്ച ചിത്രങ്ങളൊന്നും വിജയമായില്ല. അത്ഭുതദ്വീപ്, കൃത്യം, ദൈവനാമത്തില്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം പരാജയപ്പെട്ടു. ഒരിക്കല്‍ക്കൂടി പൃഥ്വിരാജ് ആക്ഷന്‍ ഹീറോ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ദി പൊലീസും ഈ നടന്റെ വിജയപ്രതീക്ഷകളെ തകര്‍ത്തു.

യുവതാരമെന്ന നിലയില്‍ ഒന്നിനു പിറകെ ഒന്നായി ഇത്രയേറെ അവസരങ്ങള്‍ ലഭിക്കുകയും വൈവിധ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത മറ്റൊരു യുവനടന്‍ മലയാളത്തിലില്ല. പലപ്പോഴും തന്റെ പ്രായത്തിന് ഒതുങ്ങാത്ത തരത്തിലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടും അത് ഭംഗിയാക്കാന്‍ പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ജിഷ്ണു തുടങ്ങിയ യുവനടന്‍മാര്‍ക്ക് കാര്യമായ പുതിയ അവസരങ്ങളൊന്നുമില്ലാതിരിക്കുമ്പോഴാണ് പൃഥ്വിരാജിനെ തേടി ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങളെത്തുന്നത്. എന്നിട്ടും ഒരു ഹിറ്റ് ഈ നടനെ തേടിയെത്തിയില്ല.

ഇപ്പോള്‍ സന്തോഷ് ശിവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാളച്ചിത്രമായ അനന്തഭദ്രം, തുളസീദാസിന്റെ അവന്‍ ചാണ്ടിയുടെ മകന്‍ എന്നീ ചിത്രങ്ങളിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. രണ്ട് ചിത്രത്തിലും അഭിനയസാധ്യതയുള്ള വേഷമാണ് പൃഥ്വിക്ക്. ഇനി ഈ ചിത്രങ്ങളിലാണ് പൃഥ്വിയുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X