സിദ്ദിക്കിന്റെ തെലുങ്ക് ചിത്രത്തില്‍ മീര

By Staff

സിദ്ദിക്കിന്റെ തെലുങ്ക് ചിത്രത്തില്‍ മീര
ജൂലൈ 09, 2005

മലയാളത്തില്‍ ഹിറ്റുകള്‍ മാത്രം ഒരുക്കിയിട്ടുള്ള ഏകസംവിധായകന്‍ എന്ന പദവിക്കുടമയാണ് സിദ്ദിക്ക്. വര്‍ഷങ്ങള്‍ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് മലയാളത്തിലേക്ക് കൊണ്ടുവന്ന താരമാണ് മീരാ ജാസ്മിന്‍. മലയാളത്തിന്റെ ഈ പ്രതിഭകള്‍ ആദ്യമായി ഒന്നിക്കുന്നു. അത് പക്ഷേ മലയാള ചിത്രത്തിനു വേണ്ടിയല്ല.

മലയാളത്തിന് പുറത്ത് തെലുങ്കിലാണ് ഇരുവരുടെയും സംഗമം. മലയാളത്തിനു പുറമെ തെലുങ്കിലും തമിഴിലും പേരെടുത്ത നടിയാണ് മീരാ ജാസ്മിന്‍. തമിഴ് ചിത്രങ്ങള്‍ സിദ്ദിക്ക് സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും തെലുങ്കില്‍ ഇതാദ്യമാണ്. സംവിധായകനെന്ന നിലയില്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ആ ചിത്രത്തില്‍ തെലുങ്കിന്റെയും പ്രിയനടിയായ മീരാ ജാസ്മിനെ നായികയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

രവി തേജയാണ് ചിത്രത്തിലെ നായകന്‍. മലയാളത്തിലും തമിഴിലും ഒരുക്കിയിട്ടുള്ള ചിത്രങ്ങള്‍ക്കന്നെ പോലെ ഈ ചിത്രത്തിനും സിദ്ദിക്കാണ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

സപ്തംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ആറ് കോടി രൂപ ചെലവിട്ടാണ് ചിത്രം നിര്‍മിക്കുന്നത്. ജനവരിയില്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

നേരത്തെ സിദ്ദിക്കിന്റെ ആറ് ചിത്രങ്ങള്‍ തെലുങ്കില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. അവയെല്ലാം തെലുങ്ക് സംവിധായകരാണ് സംവിധാനം ചെയ്തത്. ആദ്യമായി തെലുങ്ക് ചിത്രം സംവിധാനം ചെയ്യുമ്പോള്‍ അത് റീമേക്കല്ല എന്ന പ്രത്യേകതയുണ്ട്. പുതിയ കഥയുമായാണ് സിദ്ദിക്ക് തെലുങ്കിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X