ബിജുവും സംയുക്തയും വീണ്ടും കമല്‍ ചിത്രത്തില്‍

By Staff

ബിജുവും സംയുക്തയും വീണ്ടും കമല്‍ ചിത്രത്തില്‍
ജൂലായ് 10, 2001

കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബിജുമേനോനും സംയുക്താവര്‍മ്മയും വീണ്ടും ഒന്നിക്കുന്നു. മാതൃഭൂമി ടെലിവിഷനും ഏഷ്യാനെറ്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ഇവര്‍ ഒരുമിക്കുന്നത്.

കമല്‍ തന്നെ സംവിധാനം ചെയ്ത നു ശേഷം ഇവര്‍ ഒന്നിക്കുന്ന ആദ്യചിത്രം കൂടിയാണിത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. മറ്റു നടീനടന്മാരെക്കുറിച്ചും തീരുമാനമായിട്ടില്ല.

സംഭാഷണത്തോടൊപ്പം തിരക്കഥയും സംഭാഷണവും എഴുതുന്നതും കമല്‍ തന്നെയാണ്. പ്രണയത്തിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ്.

മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന്റെ മകന്‍ എം.വി. ശ്രേയംസ് കുമാര്‍ സിനിമാനിര്‍മ്മാണ രംഗത്തേക്ക് കടക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനവകാശപ്പെടാം. ഓണത്തിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലായ് അഞ്ചിന് കോഴിക്കോട്ട് തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X