മീരയും കാവ്യയും ഒന്നിക്കുന്നു
മീരയും കാവ്യയും ഒന്നിക്കുന്നു
ജൂലൈ 10, 2004
ചിത്രീകരണം നടന്നുവരുന്ന മഞ്ഞുപോലൊരു പെണ്‍കുട്ടിക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മലയാളത്തിലെ രണ്ട് മുന്‍നിര നടിമാര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മീരാ ജാസ്മിനും കാവ്യാ മാധവനുമാണ് ഈ ചിത്രത്തില്‍ അഭിനയമത്സരത്തിന്റെ കാഴ്ചയൊരുക്കുന്നത്.
ആദ്യമായാണ് മീരയും കാവ്യയും ഒന്നിച്ചഭിനയിക്കുന്നത്. നവ്യാ നായര്‍, ഭാവന എന്നീ മുന്‍നിര നടിമാരോടൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മീര കാവ്യയോടൊപ്പം ഒരു ചിത്രത്തില്‍ വേഷമിടുന്നത് ആദ്യമായാണ്.
നായികാകഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. രണ്ട് സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദവും ആ ബന്ധത്തിലെ സങ്കീര്‍ണതകളും ഒരാള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മറ്റേയാള്‍ ചെയ്യുന്ന ത്യാഗവുമാണ് ചിത്രത്തിന്റെ പ്രമേയം.
മീരാ ജാസ്മിന്‍ അഭിനയിക്കുന്ന മൂന്നാമത്തെ കമല്‍ ചിത്രമാണിത്. ഗ്രാമഫോണ്‍, സ്വപ്നക്കൂട് എന്നിവയാണ് മീര ഇതിന് മുമ്പ ് അഭിനയിച്ച കമല്‍ ചിത്രങ്ങള്‍. ഗ്രാമഫോണില്‍ നവ്യാനായരോടൊപ്പവും സ്വപ്നക്കൂടില്‍ ഭാവനയോടൊപ്പവുമാണ് അഭിനയിച്ചതെങ്കില്‍ മൂന്നാമത്തെ കമല്‍ ചിത്രത്തില്‍ കാവ്യയോടൊപ്പമാണ് മീര അഭിനയിക്കുന്നത്.
കമല്‍ ഒടുവില്‍ ഒരുക്കിയ നമ്മള്‍, സ്വപ്നക്കൂട്, മഞ്ഞുപോലൊരു പെണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ പ്രമേയമാണ് പുതിയ ചിത്രത്തിന്റേത്. ടി. എ. റസാഖാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. കമലിന്റെ ഒടുവിലത്തെ ഏതാനും ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ച പി. സുകുമാര്‍ തന്നെയാണ് പുതിയചിത്രത്തിന്റെയും ഛായാഗ്രാഹകന്‍.


Click it and Unblock the Notifications