മീര ഇനി മമ്മൂട്ടിയ്ക്കൊപ്പം
മീര ഇനി മമ്മൂട്ടിയ്ക്കൊപ്പം
ജൂലൈ 10, 2006
രസതന്ത്രം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച് മീരാ ജാസ്മിന്‍ അഭിനയജീവിതത്തില്‍ ഒരു സ്ഥാനക്കയറ്റം നേടി. സൂപ്പര്‍താരങ്ങളുടെ നായികയാവാനും തനിക്ക് കഴിയുമെന്ന് മീര തെളിയിച്ചു. ലാല്‍-മീര രസതന്ത്രം രസതന്ത്രത്തെ സൂപ്പര്‍ഹിറ്റാക്കുകയും ചെയ്തു.
വിനീതിനെ പോലുള്ള യുവതാരങ്ങള്‍ക്കൊപ്പം നായികയായി വേഷമിടുമ്പോഴാണ് സൂപ്പര്‍താരങ്ങളുടെയും നായികയാവാന്‍ തനിക്ക് പക്വതയുണ്ടെന്ന് മീര തെളിയിച്ചത്. ഇനി മീരയുടെ ഊഴം മമ്മൂട്ടിക്കൊപ്പമാണ്. ശ്യാമപ്രസാദിന്റെ ഒരേ കടല്‍ എന്ന ചിത്രത്തിലാണ് മീരാ ജാസ്മിന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്.
അകലെ എന്ന ചിത്രത്തിനു ശേഷം ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രമാണിത്. മമ്മൂട്ടി ആദ്യമായാണ് ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.
കച്ചവട മസാലകളില്‍ നിന്നും മമ്മൂട്ടിക്ക് ഒരു മോചനമായിരിക്കും ഈ ചിത്രം. ചിത്രം നിര്‍മിക്കുന്നത് രസിക എന്റര്‍ടെയ്ന്‍മെന്റാണ്.


Click it and Unblock the Notifications