കീര്‍ത്തിചക്രയുടെ റിലീസ് മാറ്റിവച്ചു
കീര്‍ത്തിചക്രയുടെ റിലീസ് മാറ്റിവച്ചു
ജൂലൈ 11, 2006
മോഹന്‍ലാലിന്റെ കീര്‍ത്തിചക്ര തിയേറ്ററുകളിലെത്താന്‍ ഒരാഴ്ച കൂടി വൈകും. ജൂലൈ 14ന് റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ചിത്രീകരണാന്തര ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ചിത്രം ജൂലൈ 21ന് മാത്രമേ പ്രദര്‍ശനത്തിനെത്തുകയുള്ളൂ.
ജൂലൈ ഏഴിന് റിലീസ് ചെയ്ത ദിലീപിന്റെ ചെസ്സുമായണ് കീര്‍ത്തിചക്രക്ക് മത്സരിക്കേണ്ടത്. മമ്മൂട്ടി ചിത്രങ്ങളൊന്നും ജൂലൈയില്‍ റിലീസ് ചെയ്യുന്നില്ല.
മോഹന്‍ലാലിന്റെ ഈ വര്‍ഷം റിലീസ് ചെയ്യുന്ന മൂന്നാമത്തെ ചിത്രമായിരിക്കും കീര്‍ത്തിചക്ര. രസതന്ത്രം, വടക്കുംനാഥന്‍ എന്നീ സൂപ്പര്‍ഹിറ്റുകളുമായി 2006ല്‍ കരിയര്‍ഗ്രാഫില്‍ മികച്ചുനില്‍ക്കുന്നത് മോഹന്‍ലാലാണ്. മമ്മൂട്ടിയുടെയും ദിലീപിന്റെയും മൂന്ന് ചിത്രങ്ങള്‍ വീതം 2006ല്‍ പുറത്തിറങ്ങിക്കഴിഞ്ഞു.
അമ്പിളി ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ 50 പ്രിന്റുകളാണ് പുറത്തിറക്കുന്നത്.


Click it and Unblock the Notifications