മോഹന്‍ലാലിന്റെ ഭാര്യയായി ശ്വേത

By Staff

മോഹന്‍ലാലിന്റെ ഭാര്യയായി ശ്വേത
ജൂലൈ 11, 2006

വര്‍ഷങ്ങള്‍ക്കു മുമ്പ് അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേതാ മേനോന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വെല്‍ക്കം ടു കൊടൈക്കനാല്‍, നക്ഷത്രകൊട്ടാരം എന്നീ ചിത്രങ്ങളിലും അഭിനയിച്ച ശ്വേത പിന്നീട് മോഡലിംഗ് സ്വപ്നങ്ങളും ബോളിവുഡ് മോഹവുമായി മുംബൈയിലേക്കാണ് പോയത്.

കാമസൂത്രയുടെ പരസ്യത്തിലൂടെ ശ്വേത പ്രശസ്തയായി. ഏതാനും ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. ഗ്ലാമര്‍ പ്രദര്‍ശനത്തിന് അതിരു കല്പിക്കാത്ത നടിയെന്ന നിലയില്‍ ശ്വേതക്ക് ഹിന്ദി സിനിമയില്‍ അവസരം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

ഇപ്പോള്‍ ശ്വേത തിരിച്ചെത്തിയിരിക്കുകയാണ്. തന്ത്ര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വീണ്ടും. വലിയ താരനിരയില്ലാത്ത ഒരു ലോ ബജറ്റ് ചിത്രമെന്ന നിലയില്‍ തന്ത്രയുടെ വിജയം ഉറപ്പില്ലെങ്കിലും മലയാളത്തില്‍ ശ്വേത സജീവമാവാന്‍ പോവുകയാണ്. ശ്വേതയുടെ അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പമാണ്.

ഗ്ലാമര്‍ വേഷങ്ങളില്‍ മാത്രം ഹിന്ദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ശ്വേതക്ക് ശരീരപ്രദര്‍ശനത്തിന് എല്ലാ സാധ്യതയും തുറന്നുകൊടുക്കുന്ന മറ്റൊരു ചിത്രമാണ് മലയാളത്തിലും ഒരു ഇടവേളക്കു ശേഷം ലഭിച്ചത്. എന്നാല്‍ ശ്വേതയുടെ അടുത്ത മലയാള ചിത്രം തീര്‍ത്തും വ്യത്യസ്തമാണ്. ഒട്ടും ഗ്ലാമറില്ലാത്ത ഒരു സാധാരണക്കാരിയുടെ വേഷത്തിലാണ് ശ്വേത അഭിനയിക്കുന്നത്.

ബോളിവുഡിന്റെ ഗ്ലാമര്‍ പകിട്ടിലും മോഡലിംഗിന്റെ കടുംനിറങ്ങള്‍ കലര്‍ന്ന ലോകത്തും തിളങ്ങിനിന്നിരുന്ന ശ്വേത ആദ്യമായി സമാന്തര സിനിമാ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കുകയാണ്. പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന പരദേശിയില്‍. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയാണ് ശ്വേത അഭിനയിക്കുന്നത്.

ഇതിനു മുമ്പ് മോഹന്‍ലാലിനൊപ്പം കാക്കക്കുയിലിലാണ് ശ്വേത അഭിനയിച്ചിട്ടുള്ളത്. പക്ഷേ അത് ഒരു ഗാനരംഗത്തില്‍ മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കാനുള്ള അവസരമാണ് ശ്വേതക്ക് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ നായികയായി തുടങ്ങിയ നടി മോഹന്‍ലാലിന്റെ നായികാപ്പട്ടത്തിലെത്തി നില്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X