ഭാര്‍ഗവീനിലയവും ഷക്കീലയും പിന്നെ കേസും

By Staff

ഭാര്‍ഗവീനിലയവും ഷക്കീലയും പിന്നെ കേസും
സ്വന്തം ലേഖകന്‍

ജൂലായ് 12, 2001

ഷക്കീല അഭിനയിക്കുന്നുവെന്ന് പറയപ്പെടുന്ന ചിത്രത്തിന് ഭാര്‍ഗവീനിലയമെന്ന് പേരിട്ടതിനെതിരെ വൈക്കം മുഹമ്മദ് ബഷീറിന്റെ വിധവ ഫാബി ബഷീര്‍ കേസ് നല്‍കി.

കോഴിക്കോട് ജില്ലാ കോടതിയിലാണ് ഫാബി ബഷീര്‍ കേസ് നല്‍കിയിരിക്കുന്നത്. ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി 1965ല്‍ വിന്‍സന്റ് ഭാര്‍ഗവീനിലയം എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. ചിത്രത്തിന്റെ റീമേക്ക് നടത്തുന്നതിന് വിന്‍സന്റ് ഈയിടെ താല്‍പര്യമെടുക്കുകയും എംടിയും ജോണ്‍പോളും പുതിയ ഭാര്‍ഗവീനിലയവുമായി സഹകരിക്കാമെന്ന് ഏല്‍ക്കുകയും ചെയ്തിരുന്നു. പുതിയ ഭാര്‍ഗവീനിലയത്തില്‍ മോഹന്‍ലാല്‍ നായകനായേക്കുമെന്ന് വാര്‍ത്തയുമുണ്ടായിരുന്നു.

ചിത്രത്തിന്റെ പേര് രജിസ്റര്‍ ചെയ്യാനായി ഫിലിം ചേംബറിലെത്തിയ എംടിയും ജോണ്‍പോളും മറ്റൊരു ചിത്രം ഭാര്‍ഗവീനിലയം എന്ന പേരില്‍ രജിസ്റര്‍ ചെയ്യപ്പെട്ടതറിഞ്ഞ് ഞെട്ടി. പക്ഷേ അത് ഞെട്ടലിന്റെ ചെറിയ ഒരു അംശം മാത്രമായിരുന്നു. രജിസ്റര്‍ ചെയ്യപ്പെട്ട ഭാര്‍ഗവീനിലയത്തില്‍ ഷക്കീലയും അഭിനയിച്ചേക്കുമെന്ന വാര്‍ത്ത കൂടുതല്‍ ഞെട്ടലുണ്ടാക്കി. എന്നാല്‍ ഹൈലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ താജുദ്ദീന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഷക്കീല അഭിനയിക്കുന്നില്ലെന്നും റവാലി, ശ്രുതിരാജ് തുടങ്ങിയ സാധാരണ നടിമാരാണ് അഭിനയിക്കുന്നതെന്നും നിര്‍മാതാക്കള്‍ ആണയിടുന്നുണ്ട്.

ആഗസ്ത് പകുതിയോടെ ചിത്രീകരണം തുടങ്ങുന്ന ഈ ചിത്രം ഒരു ഡിടിഎസ് ഹൊറര്‍ ചിത്രമായിരിക്കുമത്രെ. ഭാര്‍ഗവീനിലയത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാബി ബഷീര്‍ ഫിലിം ചേംബറിനെ സമീപിച്ചിരുന്നുവെങ്കിലും ഫലമില്ലാതായതിനാലാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X