twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലച്ചായന്‍

    By Super
    |

    കാവിമുണ്ടും കൈയിലും കഴുത്തിലും രുദ്രാക്ഷവുമായി സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന സവര്‍ണബിംബമായ നായകന്‍ എന്ന വിമര്‍ശകരുടെ പഴിയില്‍ നിന്ന് മോഹന്‍ലാലിന് തത്കാലത്തേക്കെങ്കിലും മോക്ഷം. മീശപിരിയന്‍ കഥാപാത്രങ്ങള്‍ തന്നെയെങ്കിലും കൃഷിയും രാഷ്ട്രീയവുമൊക്കെ പയറ്റുന്ന ക്രി-സ്ത്യാനി-യാ-യാ-ണ് മോഹന്‍ലാല്‍ പുതിയ അവതാരമെടുക്കുന്നത്.

    കെ. മധുവിന്റെ ചിത്രത്തിലും ഭദ്രന്റെ സ്വര്‍ണത്തിലും ഷാജി കൈലാസിന്റെ വ്യാഘ്രത്തിലും എന്തിനും പോന്ന തന്റേടിയായ കുടിയേറ്റ ക്രിസ്ത്യാനിയായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. സംഘം, ഫാന്റം പൈലി തുടങ്ങിയ ചിത്രങ്ങളില്‍ അച്ചായ വേഷത്തില്‍ തിളങ്ങിയ മമ്മൂട്ടിയെ പിന്തുടര്‍ന്ന് ലാല്‍ പുതിയ ടൈപ്പുകള്‍ പരീക്ഷിക്കുകയാണ്.

    മധ്യതിരുവിതാംകൂര്‍ ക്രിസ്ത്യാനിയായ ആറ്റുപ്രാക്കല്‍ ജിമ്മി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കെ. മധുവിന്റെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കേരളദേശം പാര്‍ട്ടിയുടെ നേതാവാണ് ആറ്റുപ്രാക്കല്‍ ജിമ്മി. രാഷ്ട്രീയത്തില്‍ തന്നെ വളര്‍ത്തിക്കൊണ്ടു വന്നവര്‍ തന്നെ അനീതിക്കു കൂട്ടുനില്‍ക്കുമ്പോള്‍ അതിനെതിരെ സത്യസന്ധത ആയുധമാക്കി പോരാടുന്ന ജിമ്മി.

    ഒളിമ്പ്യന്‍ അന്തോണി ആദത്തിന് ശേഷം ഒരു ഇടവേള കഴിഞ്ഞ് ഭദ്രന്‍ ഒരുക്കുന്ന ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രമാണ് ശൂരനാട് പാപ്പായി. മണ്ണില്‍ സ്വര്‍ണം വിളയിക്കുന്ന കര്‍ഷകന്റെ കഥയാണ് സ്വര്‍ണം എന്ന ചിത്രത്തില്‍ ഭദ്രന്‍ പറയുന്നത്. സ്ഫടികത്തിലെ ആടുതോമയെ പോലെ കൊടുത്തുതഴമ്പിച്ച ഒരു ഉശിരന്‍ കഥാപാത്രത്തെയാണ് ലാല്‍ പ്രേക്ഷകര്‍ ഭദ്രന്‍ ചിത്രത്തില്‍ പ്രതീക്ഷിക്കുന്നത്.

    ഷാജി കൈലാസും രഞ്ജി പണിക്കരും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന വ്യാഘ്രത്തില്‍ കുറുവച്ചന്‍ എന്ന ധനികനായ ക്രിസ്ത്യാനി കര്‍ഷകനാണ് നായകനാവുന്നത്. കണക്കില്ലാത്ത ഭൂമിക്കുടമയായ കുറുവച്ചന് കൃഷിയും നായാട്ടും ജീവിതത്തിന്റെ ഭാഗമാണ്. ജീവിതം ആഘോഷ പോലെ കൊണ്ടാടുന്ന കുറുവച്ചനില്‍ മോഹന്‍ലാലിന്റെ വ്യത്യസ്തമായ ഒരു വീരസാഹസിക വേഷം കാണാം.

    സുരേഷ് ഗോപിയും സോമനും അഭിനയിച്ച ലേലം എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് രഞ്ജി ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കഥ പറഞ്ഞിട്ടുള്ളത്. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം വന്‍ഹിറ്റായിരുന്നു.

    Read more about: mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X