ഗീതുവിന്റെ നോട്ടം ബോളിവുഡിലേക്ക്
ഗീതുവിന്റെ നോട്ടം ബോളിവുഡിലേക്ക്
ജൂലൈ 12, 2003
തമിഴില്‍ മാധവന്റെ നായികയായി അഭിനയിച്ച നളദമയന്തി വിജയിച്ചതോടെ ഗീതു മോഹന്‍ദാസ് ഹിന്ദിയിലേക്ക് നോട്ടമിടുന്നു. തന്റെ സമയം നല്ലതാണെങ്കില്‍ ഹിന്ദിയിലെ ഒരു വലിയ നടന്റെ നായികയായി ബോളിവുഡില്‍ താന്‍ രംഗപ്രവേശം ചെയ്യുമെന്ന് ഗീതുമോഹന്‍ദാസ് ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ഇതിനപ്പുറം യാതൊന്നും പറയാന്‍ ഗീതു തയ്യാറല്ല. ഗീതു ഒരു ഹിന്ദി ചിത്രത്തിന് വേണ്ടി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി പറയുന്നു. കരാറില്‍ ഒപ്പുവെച്ചാല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നാണ് ഗീതു പറയുന്നത്.
നളദമയന്തി വിജയിച്ചെങ്കിലും ഗീതു മോഹന്‍ദാസിന് വേറെ തമിഴ് ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ല. മലയാളത്തില്‍ ഗീതുവിന്റെ മൂന്ന് ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. ഫിഫ്റ്റി ഫിഫ്റ്റി, സുന്ദരി, സീതാ കല്യാണം എന്നീ ചിത്രങ്ങള്‍.
ഇതില്‍ സീതാകല്യാണത്തില്‍ ജ്യോതികയോടൊപ്പമാണ് ഗീതുവിന്റെ വേഷം. തമിഴില്‍ ചേക്കേറിയതോടെ ഗീതു ഇപ്പോള്‍ തമിഴിനെ കൂടുതല്‍ സ്നേഹിക്കുകയാണ്. തമിഴിലെ പ്രതിഫലക്കൂടുതലും ഗീതുവിനെ തമിഴിലേക്ക് ആകര്‍ഷിയ്ക്കുന്നുണ്ട്.
മലയാളമാണോ തമിഴാണോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ തമിഴ് എന്നതാണ് ഗീതുവിന്റെ ഉത്തരം. തമിഴില്‍ വേഷത്തില്‍ ഒരു പാട് പരീക്ഷണങ്ങള്‍ നടത്താന്‍ സ്വാതന്ത്യ്രമുണ്ടെന്നാണ് ഗീതുവിന്റെ ഉത്തരം. മലയാളം ബജറ്റിന്റെ കാര്യത്തില്‍ കര്‍ശനമായതിനാല്‍ സംവിധായകന്റെ പൂര്‍ണ്ണനിയന്ത്രിലായിരിക്കും അഭിനേതാക്കളെന്നും ഗീതു പരാതിപ്പെടുന്നു.
ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ അഭിനയം തുടങ്ങിയ ഗീതു ഇതിനകം 15 മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.


Click it and Unblock the Notifications