പൃഥ്വിക്കും കാവ്യക്കുമൊപ്പം സിദ്ധാര്‍ഥ്

By Staff

പൃഥ്വിക്കും കാവ്യക്കുമൊപ്പം സിദ്ധാര്‍ഥ്
ജൂലൈ 12, 2004

പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന അത് മന്ദാരപ്പൂവല്ല എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം സിദ്ധാര്‍ഥും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഭിനയപ്രധാനമായ വേഷമാണ് സിദ്ധാര്‍ഥിന് ഈ ചിത്രത്തിലുള്ളത്.

എം. ടി. വാസുദേവന്‍നായരുടെ അജ്ഞാതന്റെ ഉയരാത്ത സ്മാരകം എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് അത് മന്ദാരപ്പൂവല്ല. കാവ്യാ മാധവനാണ് ചിത്രത്തിലെ നായിക. എംടിയുടെ കഥയിലെ കഥാപാത്രത്തിന് മാതൃകയായ ദേവകി എന്ന സ്ത്രീയുടെ ജീവിതത്തിലേക്ക് നോക്കുന്ന ഈ ചിത്രത്തില്‍ ദേവകിയുടെ യൗവനകാലമാണ് കാവ്യാമാധവന്‍ അവതരിപ്പിക്കുന്നത്. ദേവകിയെ പ്രണയിച്ച് വിവാഹം ചെയ്ത നമ്പൂതിരിയായി പൃഥ്വിരാജ് വേഷമിടുന്നു.

ശ്രീരാമന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, എം. ആര്‍. ഗോപകുമാര്‍, മുല്ലനേഴി, മാള അരവിന്ദന്‍, മധുപാല്‍, ജോസ് പെല്ലിശേരി, ഇര്‍ഷാദ്, ജയരാജ് വാര്യര്‍, വത്സലാ മേനോന്‍, സീനത്ത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

വി. കെ. ശ്രീരാമന്‍, വേണുഗോപാല്‍, പ്രിയനന്ദനന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. കവി പി. പി. രാമചന്ദ്രന്‍ സംഭാഷങ്ങള്‍ എഴുതുന്നു. ക്യാമറ രാജീവ് രവി.

കളക്ടീവ് മൈന്റിന്റെ ബാനറില്‍ സി. വി. ജയന്‍, എം. കെ. കെ. ചന്ദ്രന്‍ ചിറ്റിശേരി, ബാബു മെച്ചേരിപ്പിടി, പോള്‍ പാടിയത്ത്, ഡോക്ടര്‍ സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X