പുകവലി റോളുകള്‍ സുരേഷ്ഗോപിയും ഉപേക്ഷിക്കുന്നു

By Staff

പുകവലി റോളുകള്‍ സുരേഷ്ഗോപിയും ഉപേക്ഷിക്കുന്നു
സ്വന്തം ലേഖകന്‍

ജൂലായ് 13, 2001

മോഹന്‍ലാലിന് പുറകേ സിനിമയില്‍ പുകവലിക്കുന്ന കഥാപാത്രങ്ങളെ സുരേഷ് ഗോപിയും ഉപേക്ഷിക്കുന്നു.

ഒരു ചെയിന്‍ സ്മോക്കറായിരുന്ന സുരേഷ് അച്ഛന്റെ മരണശേഷം പുകവലി പൂര്‍ണമായും നിര്‍ത്തിയിരുന്നു. സിനിമയിലും ഇനി പുകവലിക്കേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഏകദേശം 10 വര്‍ഷം മുമ്പാണ് സുരേഷ് ഒരു രസത്തിന് പുകവലി തുടങ്ങിയത്. പിന്നെ പിന്നെ അത് ഒഴിവാക്കാനാവാത്ത അവസ്ഥയായി. അച്ഛന്‍ നിര്‍ബന്ധിച്ചിട്ടും സുരേഷിന് പുകവലി നിര്‍ത്താനായില്ല.

രാമേശ്വരത്ത് വച്ച് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തുമ്പോഴാണ് അച്ഛന് വേണ്ടിയെങ്കിലും പുകവലി ഉപേക്ഷിക്കണമെന്ന മോഹം സുരേഷിനുണ്ടായത്. സിനിമയിലും പുകവലിക്കാതിരിക്കുന്നത് വഴി തന്റെ ആരാധകരില്‍ ഒരാളെങ്കിലും പുകവലി ഉപേക്ഷിച്ചാല്‍ അത്രയുമായി എന്നാണ് സുരേഷിന്റെ നിലപാട്.

പിന്‍കുറിപ്പ്: മോഹന്‍ലാലും സുരേഷ്ഗോപിയും സിനിമയില്‍ പോലും പുകവലിക്കാതായി. ഇനി മമ്മൂട്ടിയും ജയറാമും ദിലീപുമെല്ലാം ഈ പാത പിന്തുടര്‍ന്നാല്‍ കഷ്ടത്തിലായേക്കാവുന്ന സിഗരറ്റ് കമ്പനികള്‍ പുകവലിക്കാരെ മാത്രം വച്ച് ഒരു സിനിമ നിര്‍മ്മിച്ചുകൂടെന്നില്ല. കുളി സീനിലും സ്റണ്ട് സീനിലും നടക്കുമ്പോഴും ഉണ്ണുമ്പോഴും പാട്ടുസീനിലും ആണും പെണ്ണും പുകവലിക്കുന്ന ഒരു മുഴുനീള പുകവലി ചിത്രം!

ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റും യു സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിന് പകരം ഒരു പുക സര്‍ട്ടിഫിക്കറ്റായിരിക്കും സെന്‍സര്‍ ബോര്‍ഡ് നല്‍കുക!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X