മൈലപ്പുലയനായി ജഗതി ശ്രീകുമാര്‍

By Staff

മൈലപ്പുലയനായി ജഗതി ശ്രീകുമാര്‍
ജൂലായ് 13, 2002

നര്‍മ ഗൗരവ ഭാവങ്ങള്‍ ഒരു പോലെ തന്മയീഭാവത്തോടെ അവതരിപ്പിച്ച് കുറെ കഥാപാത്രങ്ങളെ അവിസ്മരണീയനാക്കിയ ജഗതി ശ്രീകുമാര്‍ ചന്ദ്രാനന്ദ ഗിരി സംവിധാനം ചെയ്യുന്ന ഗൗരീശങ്കരത്തില്‍ ഒരു വ്യത്യസ്ത വേഷം ചെയ്യുന്നു.

തൊണ്ണൂറുകാരനായ മൈലപ്പുലയനായാണ് ജഗതി ശ്രീകുമാര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

സിനിമാ നടനായ ജഗതി മൈലപ്പുലയനിലേക്ക് നടത്തുന്ന ഒരു പരകായപ്രവേശമാണ് ഈ ചിത്രത്തില്‍ കാണിക്കുന്നത്. നോക്കുകുത്തി എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തുന്ന സാക്ഷാല്‍ ജഗതി ശ്രീകുമാറായാണ് ജഗതി സിനിമയിലെത്തുന്നത്. ജനം ജഗതിക്ക് ഒരു ഗംഭീര സ്വീകരണം കൊടുക്കുന്നതും പിന്നീട് മൈലുപ്പുലയനായി ജഗതി നടത്തുന്ന പരകായ പ്രവേശവും ഹൃദ്യമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പരുമലയിലെ പനയന്നാര്‍ കാവിന് ചുറ്റും നടക്കുന്ന കഥയിലെ ഒരു തനി കര്‍ഷകനാണ് മൈലപ്പുലയന്‍. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തുന്ന മുത്ത് എന്ന കുട്ടിയെ കേന്ദ്രീകരിച്ചാണ് ഗൗരീശങ്കരത്തിന്റെ കഥ നീങ്ങുന്നത്.

ജഗതിയെ കൂടാതെ മധു, കൃഷ്ണചന്ദ്രന്‍, പൂജപ്പുര രവി, കാര്യവട്ടം ശശികുമാര്‍, ഡോ. ഹരിപ്രസാദ്, പിരളശേരി അച്ചന്‍കുഞ്ഞ്, കനകലത, ഗീതാനായര്‍, ദര്‍ശനാ ശിവന്‍, രമ്യാ രമണന്‍, ബേബി മീനാലാല്‍, സജിത, ബിന്ദു, മാന്നാര്‍, രാമചന്ദ്രന്‍, രാജന്‍, മാസ്റര്‍ ഭരത്ലാല്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X