ഹരിഹരന്‍പിള്ള ഹാപ്പിയാണ്
ഹരിഹരന്‍പിള്ള ഹാപ്പിയാണ്
ജൂലൈ 13, 2003
നവാഗതനായ വിശ്വനാഥ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഹരിഹരന്‍പിള്ള ഹാപ്പിയാണ്. ജ്യോതിര്‍മയിയാണ് നായിക.
നേരത്തെ ഒന്നാം നിര സംവിധായകരുടെ സിനിമകളില്‍ മാത്രം അഭിനയിച്ചിരുന്ന മോഹന്‍ലാല്‍ പുതിയ സംവിധായകരുടെയും രണ്ടാം നിരയില്‍ പെടുന്നവരുടെയും ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ തയ്യാറാവുന്നുണ്ട്. തുളസീദാസിന്റെ മിസ്റര്‍ ബ്രഹ്മചാരിയില്‍ നായകനാവാന്‍ തയ്യാറായ മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുവരുന്ന ബാലേട്ടന്റെ സംവിധായകന്‍ വി. എം. വിനുവാണ്.
ആദ്യമായാണ് ജ്യോതിര്‍മയി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. മമ്മൂട്ടി ചിത്രമായ പട്ടാളത്തില്‍ അഭിനയിച്ചുവരുന്ന ജ്യോതിര്‍മയിക്ക് തുടര്‍ന്നുകിട്ടിയിരിക്കുന്ന അവസരം മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാനാണ്.
ജോണിസാഗരികയാണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തെ മോഹന്‍ലാലിനെ നായകനാക്കി കമല്‍ തുടങ്ങിവച്ച് മുടങ്ങിപ്പോയ ചക്രത്തിന്റെ നിര്‍മാതാവ് ജോണി സാഗരികയായിരുന്നു. ചക്രം നിലച്ചുപോയതിന് ശേഷം വീണ്ടും മോഹന്‍ലാലുമായി ഒന്നിക്കുകയാണ് ജോണി സാഗരിക.
പുതുമുഖങ്ങളാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തരില്‍ മിക്കവരും. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍.


Click it and Unblock the Notifications