അന്‍വര്‍ അലിയായി മോഹന്‍ലാല്‍
അന്‍വര്‍ അലിയായി മോഹന്‍ലാല്‍
ജൂലൈ 13, 2004
ഷാജി കൈലാസ്-മോഹന്‍ലാല്‍ ടീം വീണ്ടും തങ്ങളുടെ പഴയ സൂപ്പര്‍ഹിറ്റുകളുടെ മാതൃകയിലേക്ക് തിരിച്ചുപോവുന്നു. ആറാം തമ്പുരാന്‍, നരസിംഹം എന്നീ ചിത്രങ്ങളിലേതു പോലെ മോഹന്‍ലാലിന് വീണ്ടും വീരനായകപരിവേഷം നല്‍കുന്ന ചിത്രങ്ങളാണ് ഷാജി കൈലാസ് ഒരുക്കുന്നത്. ചിത്രീകരണം നടന്നുവരുന്ന മോഹന്‍ലാല്‍ ചിത്രം നാട്ടുരാജാവിന് ശേഷം ഷാജി കൈലാസ് മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന അന്‍വര്‍ അലി എന്ന ചിത്രമൊരുക്കും.
ആറാം തമ്പുരാനിലും നരസിംഹത്തിലും പ്രത്യക്ഷപ്പെട്ടതു പോലെ നാട്ടുരാജാവില്‍ മോഹന്‍ലാല്‍ വീണ്ടും മീശ പിരിച്ചെത്തുകയാണ്. അന്‍വര്‍ അലിയിലും മോഹന്‍ലാലിന്റെ മറ്റൊരു വീരനായകപരിവേഷമുള്ള കഥാപാത്രമാണ് കാണാനാവുക.
നാട്ടുരാജാവിന്റെ തിരക്കഥാകൃത്തായ ടി. എ. ഷാഹിദാണ് അന്‍വര്‍ അലിയുടെയും തിരക്കഥ ഒരുക്കുന്നത്. ഷാഹിദിന്റെ നാലാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് അന്‍വര്‍ അലി. സൂപ്പര്‍ഹിറ്റ് ചിത്രമായ ബാലേട്ടന്റെ തിരക്കഥയൊരുക്കിയ ഷാഹിദ് വി. എം. വിനു-മോഹന്‍ലാല്‍ ടീമിന്റെ അടുത്ത ചിത്രമായ ഞങ്ങളുടെ ചന്ദ്രേട്ടനും തിരക്കഥ രചിക്കുന്നുണ്ട്.
അരോമ മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ അരോമ മണിയാണ് ചിത്രം നിര്‍മിക്കുന്നത്. ഞങ്ങളുടെ ചന്ദ്രേട്ടന്‍ എന്ന ചിത്രം നിര്‍മിക്കുന്നതും അരോമ മണിയാണ്.


Click it and Unblock the Notifications