twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവേരി വീണ്ടും മലയാളത്തില്‍

    By Staff
    |

    കാവേരി വീണ്ടും മലയാളത്തില്‍
    ജൂലൈ 13, 2004

    ഒരു ഇടവേളക്ക് ശേഷം കാവേരി വീണ്ടും മലയാളത്തിലെത്തുന്നു. ലാല്‍ ജോസ് ദിലീപിനെ നായകനാക്കി ഒരുക്കുന്ന രസികന്‍ ആണ് കാവേരി ഒരു ഇടവേളക്ക് ശേഷം അഭിനയിക്കുന്ന മലയാളചിത്രം.

    ബാലനടിയായി തുടങ്ങി ഉദ്യാനപാലകന്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ നായികയായ കാവേരി കുറച്ചുകാലമായി മലയാളത്തില്‍ സജീവമല്ല. കന്നഡ-തെലുങ്ക് ചിത്രങ്ങളില്‍ മുന്‍നിര നടിയായി പേരെടുത്ത കാവേരിക്ക് ഈ രണ്ട് ഭാഷകളിലും തിരക്കാണ്. അന്യഭാഷാ ചിത്രങ്ങളിലെ തിരക്കിന് അവധി കൊടുത്ത് നായികയായി ഉയരാന്‍ അരങ്ങൊരുക്കിത്തന്ന മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് കാവേരി.

    മീശമാധവന് ശേഷം ദിലീപും ലാല്‍ ജോസും ഒന്നിക്കുന്ന ചിത്രമാണ് രസികന്‍. ചിത്രത്തിന്റെ പൂജയും റെക്കോഡിംഗും ചെന്നൈയിലെ വര്‍ഷകവല്ലി സ്റുഡിയോയില്‍ നടന്നു. നേരത്തെ അത്ഭുതവിളക്ക് എന്ന ചിത്രമാണ് ലാല്‍ജോസ്-ദിലീപ് ടീമിന്റെ അടുത്ത ചിത്രമായി അനൗണ്‍സ് ചെയ്തിരുന്നത്. കടലോരത്തിന്റെ പശ്ചാത്തലത്തില്‍ കഥ നടക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗിന് ശക്തമായ കാലവര്‍ഷം തടസമായതോടെയാണ് രസികന്‍ ഉടന്‍ തുടങ്ങാന്‍ തീരുമാനിച്ചത്. അത്ഭുതവിളക്കിന്റെ ചിത്രീകരണം നവംബറില്‍ നടക്കും.

    ഭരത്ഗോപിയുടെ മകന്‍ വി. ജി. മുരളീകൃഷ്ണനാണ് രസികന്റെ രചന നടത്തുന്നത്. മുരളീകൃഷ്ണന്റെ ആദ്യത്തെ ചലച്ചിത്ര സംരഭമാണ് രസികന്‍. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം രാജീവ് രവി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X