രശ്മി സോമന്‍ ഒളിച്ചോടി വിവാഹിതയായി
രശ്മി സോമന്‍ ഒളിച്ചോടി വിവാഹിതയായി
ജൂലായ് 14, 2001
കൊച്ചി: സിനിമാ-സീരിയല്‍ നടി രശ്മി സോമന്‍ വിവാഹിതയായി. സീരിയല്‍ സംവിധായകന്‍ എ.എം. നസീറാണ് വരന്‍. എറണാകുളത്തുള്ള ഇവരുടെ ഒരു സുഹൃത്തിന്റെ വീട്ടില്‍വച്ചായിരുന്നുവത്രെ വിവാഹം.
ഇരുവരുടെയും വീട്ടുകാരെ അറിയിക്കാതെയാണ് വിവാഹം നടന്നിരിക്കുന്നത്. വിവാഹത്തിനു ശേഷം വരനും വധുവും ഏതോ രഹസ്യകേന്ദ്രത്തിലേക്ക് മാറിയിരിക്കുകയാണ്. ഏറ്റവുമടുത്ത ചില സുഹൃത്തുക്കള്‍ മാത്രമേ വിവാഹത്തില്‍ സംബന്ധിച്ചുള്ളൂ.
ഗുരുവായൂര്‍ സ്വദേശിനിയായ രശ്മി സോമന്‍ ഒട്ടേറെ കുടുംബ സീരിയലുകളിലൂടെയാണ് ശ്രദ്ധേയയായത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഭാര്യ, സ്വരരാഗം എന്നീ സീരിയലുകളില്‍ അഭിനയിച്ചുവരികയാണ് . ഭാര്യയുടെ സംവിധായകനാണ് നസീര്‍.
നായികയും സംവിധായകനും ഭാര്യയുടെ ഷൂട്ടിംഗ് സെറ്റില്‍നിന്നാണത്രെ വിവാഹവേദിയിലേക്ക് പോയത്. അതിനിടെ ഇരുവരും തമ്മില്‍ നേരത്തെത്തന്നെ വിവാഹം രജിസ്ട്രര്‍ ചെയ്തിരുന്നുവെന്നും കേള്‍ക്കുന്നു.
മനസ് (സൂര്യ), സ്നേഹപൂര്‍വം ലക്ഷ്മിക്ക് (ദൂരദര്‍ശന്‍) എന്നീ ജനപ്രിയ സീരിയലുകള്‍ സംവിധാനം ചെയ്തതോടെയാണ് കൊല്ലം സ്വദേശിയായ നസീര്‍ ശ്രദ്ധേയനാകുന്നത്.


Click it and Unblock the Notifications