കാവ്യ വീണ്ടും ദിലീപിന്റെ നായിക
കാവ്യ വീണ്ടും ദിലീപിന്റെ നായിക
ജൂലായ് 14, 2002
മീശമാധവനു ശേഷം കാവ്യാ മാധവന്‍ വീണ്ടും ദിലീപിന്റെ നായികയാവുന്നു. ജയരാജ് സംവിധാനം ചെയ്യുന്ന തിളക്കത്തിലും അക്ബര്‍ ജോസ് സംവിധാനം ചെയ്യുന്ന സദാനന്ദന്റെ സമയത്തിലുമാണ് കാവ്യ ദിലീപിന്റെ നായികയായെത്തുന്നത്.
കാവ്യ അഭിനയിച്ചിട്ടുള്ള ചിത്രങ്ങളില്‍ കൂടുതലും ദിലീപായിരുന്നു നായകന്‍. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന കാവ്യയുടെ ആദ്യചിത്രത്തിലും ദിലീപ് തന്നെയായിരുന്നു നായകന്‍.
ഇന്നസെന്റ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ജനാര്‍ദനന്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സി. ഐ. പോള്‍, മാമുക്കോയ, സാജന്‍ പള്ളുരുത്തി തുടങ്ങിയവരും ജയരാജിന്റെ തിളക്കത്തില്‍ അഭിനയിക്കുന്നു. ആലങ്കോട് ലീലാകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.
കൈതപ്രത്തിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് വിശ്വനാഥാണ്. യേശുദാസ്, ചിത്ര, ജയചന്ദ്രന്‍ എന്നിവര്‍ പാടുന്നു.
സദാനന്ദന്‍ എന്ന സ്കൂള്‍ മാഷായാണ് സദാനന്ദന്റെ സമയത്തില്‍ ദിലീപ് അഭിനയിക്കുന്നത്. സദാനന്ദന്റെ കാമുകിയായി കാവ്യയും.
ശരത്ചന്ദ്രന്‍ വയനാടിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിക്കുന്നത് ജെ. പള്ളാശേരിയാണ്.


Click it and Unblock the Notifications