സുഹാസിനി രണ്ട് മലയാളചിത്രങ്ങളില്‍

By Staff

സുഹാസിനി രണ്ട് മലയാളചിത്രങ്ങളില്‍
ജൂലൈ 14, 2004

മലയാളത്തിലെ ഒരു പിടി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുള്ള സുഹാസിനി വീണ്ടും മലയാളത്തില്‍ സജീവമാവുന്നു. രാജേഷ് ആര്‍. പിള്ള സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ സൂക്ഷിക്കാന്‍, വിജി തമ്പിയുടെ നമ്മള്‍ തമ്മില്‍ എന്നീ ചിത്രങ്ങളില്‍ സുഹാസിനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നമ്മള്‍ ആണ് സുഹാസിനി ഇതിന് മുമ്പ് അഭിനയിച്ച ഒടുവിലത്തെ മലയാളചിത്രം. കോളജ് പ്രിന്‍സിപ്പലായും നായകന്റെ അമ്മയായും ഒരു പ്രധാനവേഷത്തിലാണ് സുഹാസിനി ഈ ചിത്രത്തില്‍ അഭിനയിച്ചത്.

മലയാളത്തില്‍ വാനപ്രസ്ഥം, തീര്‍ഥാടനം എന്നീ ചിത്രങ്ങളിലാണ് സുഹാസിനി ഒടുവില്‍ നായികാവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. തീര്‍ഥാടനത്തിലെ അഭിനയത്തിന സുഹാസിനിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. വാനപ്രസ്ഥത്തില്‍ മോഹന്‍ലാലിന്റെയും തീര്‍ഥാടനത്തില്‍ ജയറാമിന്റെയും നായികയായി വേഷമിട്ട സുഹാസിനി ഇപ്പോള്‍ അഭിനയപ്രധാനമാണെങ്കില്‍ പ്രായം ചെന്ന വേഷങ്ങളും സ്വീകരിക്കാന്‍ മടികാണിക്കുന്നില്ല.

രാജേഷ് ആര്‍. പിള്ള സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഭാവനയുമാണ് നായികാനായകന്‍മാര്‍. വിജി തമ്പിയുടെ നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഗീതു മോഹന്‍ദാസ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലും മറ്റൊരു പഴയകാല നായികയായ രേവതിയും ഒരു പ്രധാവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X